Wednesday, 7 September 2011

""ഉത്രാടപ്പാച്ചില്‍""


അയാള്‍ രാവിലെ മുതല്‍ ഓട്ടത്തിലായിരുന്നു.......
നിര്‍ത്താതെയുള്ള ഓട്ടം........,ഒരു മാസമായി പണിയില്ല... ,രണ്ടു ദിവസത്തിനപ്പുറം ഓണം എന്ന 'ദുര്‍ഭൂതം' തന്നെ നോക്കി കൊഞ്ഞനം  കുത്തുന്നു. ഓണമാണ്....,വീട്ടില്‍ നാല് വയറുകള്‍ തന്നില്‍ പ്രതീക്ഷിച്ചു നിറയാന്‍ കാത്തിരിക്കുന്നു.....അതില്‍, ഒന്ന് കുഴപ്പമില്ല.....കാരണം കിടപ്പിലാണ്,'അമ്മ'....പ്രായമൊരുപാട് ആയതിനാല്‍ സംസാരിക്കില്ല.....അതൊരു സമാധാനം....എങ്കിലും,അതിനും മാത്രം....ഭാര്യ......സൌര്യം തരില്ല.....പുതിയ വസ്ത്രങ്ങള്‍....,നാല് കറി കൂട്ടി  ഓണസദ്യ....അവരും ആഗ്രഹിക്കുന്നുണ്ടാകും....,
പണയം വെക്കാന്‍ സ്വര്‍ണമെന്നല്ല ഒന്നുമില്ല ,എങ്കിലും എങ്ങനെയെങ്കിലും....കുറച്ചു പണം സങ്കടിപ്പിക്കണം.....പലരെയും കണ്ടു ,എല്ലാവരും പറഞ്ഞു, "ഓണം കഴിയട്ടെ".....
ഓണം കഴിയും....പക്ഷെ...വീട്ടില്‍ പോകാതിരിക്കണം.....
തലയും ചൊറിഞ്ഞ്‌ റോഡിലൂടെ നടന്നു....,തല മാത്രമല്ല ശരീരം മുഴുവന്‍ ചൊറിയുന്നതുപോലെ തോന്നി അയാള്‍ക്ക്‌......
അപ്പോഴാണ്‌ ചായക്കടക്കാരന്‍ രാജന്‍ എതിരെ വന്നത്....മിണ്ടാതിരിക്കാന്‍ പറ്റില്ല....,മിണ്ടിയില്ലെങ്കില്‍ അറിയാമല്ലോ.....ചായക്കടക്കാരുടെ ഒരു സ്വൊഭാവം......
എന്താ ബാലേട്ടാ...എങ്ങോട്ടാ? രാജന്‍ ചോദിച്ചു?
ഓണമല്ലേ? ഞാനും.....
അപ്പോള്‍ രാജന്‍ പറഞ്ഞു അയാള്‍ക്ക്‌ ഓണമില്ല ,അച്ഛന്‍ മരിച്ചിട്ട് പത്തു ദിവസം ആയതേ ഉള്ളൂ.....
എന്താണെന്നറിയില്ല,തലയില്‍ നൂറു വാട്ടിന്റെ ഒരു  ബള്‍ബു കത്തി....
അയാള്‍ ഓടി....ചെന്നെത്തിയത് ടൌണിലെ വളം-കീടനാശിനി കടയിലാണ്.....
അവിടുന്ന് ഒരു കടലാസില്‍ പൊതിഞ്ഞ "ഓണസമാധാനം" വാങ്ങി.................നൂറെ-നൂറില്‍ വീട്ടിലേയ്ക്ക്....നല്ല സമയം...അമ്മയ്ക്ക് ഭക്ഷണത്തിനുള്ള സമയമായിരിക്കിന്നു.....അയാള്‍ കുറച്ചു  "ഓണസമാധാനം" കുഴച്ച ചോറ് അമ്മയ്ക്ക് നല്‍കി.....,കണ്ണീര്‍ തുടച്ചു പുറത്തേയ്ക്ക് നടന്നു.....ഏതാനും നിമിഷങ്ങള്‍ക്കകം ഭാര്യയുടെ കരച്ചില്‍ കേള്‍ക്കാറായി.......

അങ്ങനെ അയാള്‍ ഈ വര്‍ഷത്തെ ഓണാഘോഷം ക്യാന്‍സല്‍ ചെയ്തു......
അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ സമുദായം വക.......അയാള്‍ക്ക്‌ ചെലവ് വെറും മുപ്പത്തിയാറ് രൂപ മാത്രം....
ഫലം, ഓണം ഇല്ലാതെയായി......എന്നെന്നേക്കുമായി ഒരു വയര്‍ ഒഴിക്കപ്പെട്ടു.......
അന്നാദ്യമായി അയാള്‍ തന്നത്താന്‍ അഭിമാനിച്ചു..........






by

കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)

No comments:

Post a Comment