സാഗര തീരത്ത്....
ഒരു കുഞ്ഞു കൌതുകം....
ഉദിക്കുന്ന സൂര്യന്‍റെ
കൈക്കുമ്പിളില്‍ നിറഞ്ഞു -
ഒഴുകുന്ന തങ്ക നിറമെന്‍
മനസ്സിന്‍റെ ശോഭ കൂട്ടുന്നു.......
തിരകള്‍ അണയുന്നു....
തഴുകുന്നു...
എന്റെ കാലടിചോട്ടിലെ....
മണ്ണൊലിക്കുന്നതറിയാതെ.....
നില്‍ക്കുന്നു,നിര്‍ന്നിമേഷനായി.....
സാകൂതം,നിന്നെ നോക്കി.....
നിന്‍റെ തിരകള്‍ എണ്ണി എന്‍റെ
കണ്ണുകള്‍ കഴയ്ക്കുന്നു.....
അപ്പോഴും തളരാതെ....പതറാതെ ,
നിങ്ങളോടിഅണയുന്നു..
വീണ്ടുമെന്‍ കാലടികള്‍ തേടി...
പുഷ്പ താലമേന്തി നിങ്ങളെ-
ഞാനെന്‍റെ മനസ്സാകു-
മന്തകാരതറയിലെക്കാ-
നയിക്കുന്നു സസന്തോഷം......
എന്റെ ദുഖങ്ങളെല്ലാം ...
നിങ്ങലെടുത്ത്അവിടെയൊരു ....
തിരിനാളമേറ്റുവാന്‍.....
പ്രകാശം പരത്തുവാന്‍......
കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)
No comments:
Post a Comment