Wednesday, 7 September 2011

""അപശ്രുതി""..



നനവാര്‍ന്ന കൈവിരല്‍-
തുമ്പ് ചേര്‍ത്താ, നേര്‍ത്ത
തന്ത്രികളില്‍ ഇടറാതെ-
ശ്രുതി ചേര്‍ക്കവേ......
അറിയാതെ മനസ്സിന്റെ,
അന്തരംഗങ്ങളില്‍
ഒരു ദീര്‍ഘ നിശ്വാസ-
മിന്നുയര്‍ന്നു.....


ഉണരുന്ന പുലരിയും,
തെളിയുന്ന പ്രകൃതിയും,
ആ ശ്രുതിയിലാനന്ദ-
മേനി പുല്കെ...


കുയിലിന്റെ പാട്ടിലും
തേന്‍ മുളം കൂട്ടിലും,
കള കളം പാടുന്ന കല്ലോലിനിയിലും-
ആ നാദമഞ്ജരി
ചേര്‍ന്നീടവേ....


ആയിരം പാരിജാത-
ത്തിന്റെ പുഷ്പ്പങ്ങള്‍..
ഇളം കാറ്റ് പൊഴിയുന്ന
പുലരി കാണ്‍കെ.....


രാഗമറിയാതെ,
താളമറിയാതെ.....
നിര്‍ത്താതെ പാടുന്ന
സ്നേഹ ഗായകന്‍ ഞാന്‍....


അപശ്രുതിക്കുത്തരം
പരയുവാനില്ലെനി-
ക്കാരോടുമില്ലാത്ത മൃദു ഭാഷണം.....
ഏകാനായീവഴികളി-
ടറാതെ തുടരുന്നു
ഭയമെന്ന ജ്യെഷ്ട്ടയെ
തീണ്ടിടാതെ......


ഇന്ന് ഞാന്‍ പാടുന്നു.......
നാളെയീ തന്ത്രികള്‍
പൊട്ടിയെന്‍ പാട്ടിന്റെ....
ശ്രുതി തെറ്റി മൂകമായ്......
തീര്‍ന്നുപോകാം.....










കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍)    



No comments:

Post a Comment