ഇന്ന് ഞാനൊരു കൂട് തീര്‍ത്തു-
ഉരുക്കായതിനാല്‍ നല്ല ബലമുണ്ട് അതിനു...
എന്റെ സ്വാതന്ത്ര്യം മാത്രമാണെന്റെ ലക്‌ഷ്യം.....
കൂട്ടിലാര്‍ക്കും പ്രവേശനമില്ല-
എനിക്കല്ലാതെ.....
വൈകാതെ ഞാനതിനുള്ളില്‍ കയറും..
നല്ലൊരു പൂട്ടുമുണ്ടതിനു-
അത് പൂട്ടി, താക്കോല്‍ -
വലിച്ചെറിയും ഞാനന്തകാരത്തിലെയ്ക്ക്-...
പിന്നെ പുറത്തിറങ്ങാന്‍ -
എനിക്കുമാവില്ല ,വേണ്ടതന്നെ .....
ചീഞ്ഞു നാറുന്ന ,പുറത്തെ ചൂടിനേക്കാള്‍
എനിക്കെന്റെ സ്വാതന്ത്ര്യമാണ് നല്ലത്.....
അതിനാലിന്നെന്റെ ഹൃദയമാം -
കൂടിന്റെ വാതിലിനിയാര്‍ക്ക് വേണ്ടിയും
തുറക്കില്ല നിശ്ചയം.....
കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍ )
Good one
ReplyDelete