ഈറനണിഞ്ഞ തന്‍ കണ്‍ -
തടങ്ങള്‍ ചിമ്മി -
യാത്രാമൊഴി ചൊല്ലി സായന്തനം...
പകലിന്റെ മറനീക്കി
ഇരുളാകുമന്തിയില്‍
പുഞ്ചിരിച്ചുയരുന്നു ചന്ദ്ര താരം....
അതുകണ്ട്,തരളമാം
ഹൃദയത്തിലൊരു നേര്‍ത്ത
മന്ദഹാസത്തിന്റെ പൊന്‍ -
തേരില്‍ ഏറുന്നു പൊന്‍ആമ്പലും...
കരയുന്ന കണ്ണുമായ്
വാടി തളര്‍ന്നിരുന്നു വിരഹിണി
പൊന്‍ താമര..
വിട പറയുമിരുളിന്റെ കനമാര്‍ന്ന -
കമ്പിളി മറനീക്കി
ഉയിരോടെ ഉണരുന്നു
പുതു പ്രഭാതം
നിന്റെ പുഞ്ചിരിയില്‍ ഉണരുന്നു
പുതു പ്രഭാതം....
നിന്റെ പുഞ്ചിരിയില്‍ ഉണരുന്നു -
പൂക്കളാകെ.......
ഇനിയുമൊരു പകലുണ്ട്തി -
ലെന്റെ തോഴിക്കു മംഗളം
നേരുന്നു ഇന്നെന്റെ ഹൃദയവും..
നിന്റെ നിര്‍മലതയില്‍ഇന്നെന്റെ
മാനസം തുടികൊട്ടിലുയരുന്ന ശംഖനാദം..
ആരുമല്ലാത്ത നീ എനിക്കാരോക്കയോ -
ആകുമിന്നെന്റെ ജീവനില്‍ കുളിര്‍ തെന്നലായ് ..
ഇന്നെന്റെ ഹൃദയത്തിലൊരു മുള്ള് കൊണ്ടു-
നേര്‍ത്തു കൂര്‍ത്ത മുള്ള്,
കിനിയുന്ന രക്തതിലൊരു തുള്ളി-
വീണന്തിമാനം ചുവന്നാകമാനം.....
എരിയുന്ന വേദനയില്‍ സാന്ത്വനവുമായെത്തി
തഴുകി തലോടുന്ന കാറ്റുപോലെ......
അവളന്ന് വന്നരികിലായെത്തി-
മുള്ള് എടുത്താര്‍ദ്രമായ് പുഞ്ചിരിച്ചു......
സമയമായ് വിടപറയുവാനിനിയു-
മെത്രയോ ദൂരം തിരിച്ചു പോകാ-
നവള്‍ക്കിന്നു ഞാനേകി വഴിമംഗളം....
എന്നെ മറക്ക നീ ......ദൂരേക്ക് പോയി-
നീ നിന്റെ ജീവനാം സൂര്യന്റെ-
നിഴലായ് ഒതുങ്ങുക........
കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)
kaalpanikathayil ninnum parannu parannu yaadharthyangalilekku chekkeruka......
ReplyDelete