Friday, 23 September 2011

"വസ്ത്രാവരണം"




ഇന്നലെ,
അവള്‍ കുഞ്ഞായിരുന്നു.....
ശൈശവത്തില്‍ അവള്‍ക്കു വസ്ത്രങ്ങളോട് അലര്‍ജിയായിരുന്നു.....
അവളുടെ ശരീരം മറയ്ക്കാന്‍ അമ്മ പുറകെ ഓടി പാടുപെടുമായിരുന്നു......
സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ വസ്ത്രങ്ങളോട് ഇഷ്ടം തോന്നി തുടങ്ങി...എങ്കിലും,എല്ലാ ദിവസവും ഒരേ നിറത്തിലുള്ള യൂണിഫോം ധരിക്കേണ്ടി വന്നപ്പോള്‍ അവള്‍ക്കു ഇഷ്ടക്കേട് തോന്നാതിരുന്നില്ല...
എങ്കിലും,അവള്‍ കരുതലോടെ തന്റെ നാണം മറച്ചു...പൂക്കളോടും പുഴുക്കളോടും കലഹിച്ചു തുള്ളിച്ചാടി  നടന്ന ബാല്യം,മെല്ലെ കൌമാരത്തിലേക്ക് കാലെടുത്തു വച്ചപ്പോള്‍ ,...തന്റെ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ ,തന്റെ ശരീര സൌന്ദര്യം കണ്ട്  സ്വയം അഭിമാനിച്ചു...
പുതിയ വസ്ത്രങ്ങള്‍ക്കായി അവള്‍ കൊതിച്ചു......പക്ഷെ വാങ്ങി കൊടുക്കാന്‍ വീട്ടുകാര്‍ക്ക് കഴിവുണ്ടായിരുന്നില്ല......എന്നാലും സ്വയം സമാധാനിച്ചു....
കൂട്ടുകാരികളെ കാണുമ്പോള്‍ അവളില്‍ ആഗ്രഹങ്ങളുടെ വേലിയേറ്റമായിരുന്നു.......
സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു കലാലയ മുറ്റത്ത് എത്തുമ്പോഴേയ്ക്കും അവളില്‍ സൌന്ദര്യത്തിന്റെ അഹംഭാവം പടര്‍ന്നു പന്തലിച്ച ഒരു മരം കണക്കെ വളര്‍ന്നിരുന്നു........
     
പുതു കലാലയത്തില്‍ അവള്‍ക്ക് വഴികാട്ടുവാന്‍ ,നല്ല വഴിയില്‍ ആരുമുണ്ടായിരുന്നില്ല.....
പോയ വഴി നല്ലതല്ലെന്ന് പറയാന്‍ അനവധി ആളുകള്‍ ഉണ്ടായിരുന്നു താനും.....
      അവളുടെ ശ്രദ്ധ മുഴുവന്‍ പഠനേതരത്തിലായിരുന്നു......
മോടലിംഗ് , ഫാഷന്‍ഡിസൈനിംഗ് അങ്ങനെ പോയി.......
അത് വീട്ടില്‍ പൊട്ടിത്തെറികളുടെ പൂരക്കാലമായിരുന്നു.....
അവള്‍ക്ക് പുതിയ പുതിയ വസ്ത്രങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു....അവയുടെ നീളവും വീതിയും നാള്‍ക്കു നാള്‍  കുറഞ്ഞു വന്നു.....ആല്‍ബങ്ങളിലും ഏതാനും ടെലിഫിലിമുകളും കഴിഞ്ഞപ്പോള്‍ പ്രശസ്തയായി....
പുതിയ ലഹരികളില്‍ അഴിഞാടുമ്പോള്‍ ,അവളുടെ അമ്മ വസ്ത്രങ്ങളുമായി പുറകെ നടന്നു പാടുപെടുകയായിരുന്നു ......
ബാല്യത്തിന്റെ ഓര്‍മ്മപെടുത്തലെന്നോണം.......
ബാല്യവും അതിന്റെ കുസൃതിത്തരങ്ങളും വിടാതെ കൂടിയ ബാധ പോലെയാണ്.......
തരം കിട്ടുമ്പോഴെല്ലാം അത് തല നീട്ടി പുറത്തു വരും.......
കാണുന്ന മറ്റുള്ളവര്‍ക്ക് അരോചകമായി തോന്നാമെങ്കിലും...........












കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍ )
      

No comments:

Post a Comment