ഇല്ലാ....... ഈ വണ്ടിക്കു സ്ടോപ്പില്ലാ..........
ഉറക്കം കണ്പോളകളെ ചേര്‍ത്തടുപ്പിക്കുന്നു.. ശരീരം, എല്ലാം മറന്നു ഒരു ഉറക്കത്തിനായി കൊതിക്കുന്നു.പക്ഷെ,ഈ യാത്ര അവസാനിച്ചിട്ടു വേണ്ടേ?.......ഒന്നുറങ്ങാന്‍,,അല്ലെങ്കില്‍ തന്നെ എവിടെ ഉറങ്ങാനാണ്?ചേക്കേറാന്‍ കൂടില്ലാതേ ആകാശത്ത് പറന്നുലയുന്ന പറവയെ പോലെയാണോ ഇന്ന് ഞാന്‍ .വലിയൊരു ശബ്ദം കേട്ടാണ്, രാമേട്ടന്‍ കാടുകയറിയ ചിന്തകളില്‍ നിന്നും വിമുക്തനായത് അപ്പോഴാണ് താന്‍ ബസ്സില്‍ യാത്ര ചെയ്യുകയാണെന്ന യാധാര്ത്യ ബോധം അയാളിലുണ്ടായത് .ബസ് എതിരെ വന്ന ഒരു ലോറിയുമായി ചെറുതായൊന്നു മുട്ടിനോക്കിയതാണ് ശബ്ദം കേട്ടത് .കുറെ വഴക്ക് പറയലും തെറിവിളിയും അവ്യക്തമായി കേട്ടു. കൂടുതല്‍ശ്രദ്ധിക്കാന്‍താല്പര്യംതോന്നിയില്ല……………..ബസ്‌വര്‍ധിതവീര്യത്തോടെഉരുണ്ടുതുടങ്ങി…………..പത്തുദിവസത്തോളമാകുന്നു ശരിക്കൊന്നു ഉറങ്ങിയിട്ട്ട്ട് ,ആദ്യം അച്ഛന്‍ പെങ്ങളുടെ മകന്റെ കല്യാണം, അതിനു മൂന്നാല് ദിവസംകൊണ്ട്ഒറ്റപ്പാലത്ത്തറവാട്ടില്‍ രാപകലില്ലാതെ അധ്വാനിക്കുകയായിരുന്നു. അത് കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും നേരെ മൂത്ത പെങ്ങള്‍ ഹാര്ട്ട് അറ്റാക്കായി ആശുപത്രിയില്‍ ;മണികൂര്കള്കുള്ളില്‍ മരണം.എല്ലാം കൂടി നോക്കി നടത്താന്‍ കുഞ്ഞനുജനായി താന്‍മാത്രം...... ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു മടങ്ങുകയാണ്.വീട്ടിലെത്തിയാലും ഒന്ന് നടുനിവര്‍ത്താന്‍ നേരമില്ല.കുറ്റിപുറത്ത് വല്യമ്മയുടെ ഷഷ്ടിപൂര്ത്തി ,അതിനു നേരത്തേ കാലത്തെ അവിടെയെത്തി കാര്യങ്ങള്‍ ഭംഗിയായി നോക്കിനടത്തണം.ചുമതലകള്‍ ആരും എല്പിച്ചിട്ടോന്നുമില്ല...... എങ്കിലും അവര്‍ തന്നെ പ്രതീക്ഷിക്കും കുടുംബക്കാരുടെ ഏതു വീട്ടിലും ജനന മരണങ്ങള്‍ക്കിടയില്‍ ഒരു മനുഷ്യനുണ്ടാകുന്ന സന്തോഷകരവും ദുഖകരവുമായ എല്ലാ കാര്യങ്ങള്ക്കും വിളിചില്ലെന്ക്കിലും തന്റെ സാന്നിധ്യം അവര്‍ പ്രതീക്ഷിക്കും......... തന്റെ ആത്മാര്തതയ്കനുസരിച്ചു ഉള്ളൊരു പരിഗണന തനിക്കു കിട്ടാറില്ല എന്ന് നന്നായിട്ടറിയാം,,,, എന്നാലും ആരോടും പരിഭാവമില്ലാതേ,ആവലാതി-വേവലാതി ഒന്നുമില്ലാതെ എല്ലാടത്തും ഓടിയെത്താന്‍ കഴിയുന്നുട്... .ചടങ്ങുകള്‍ എല്ലാം കഴിയുമ്പോള്‍ മിക്കവാറും ഭക്ഷണം, സ്വാദ് നോക്കാന്‍ പോലും കിട്ടാറില്ല!എങ്കിലും ഇല്ല പരിഭവവും പരാതിയും അവസാനം കിട്ടുന്നത് -കുറെ ചീത്തവിളിയും അവജ്ഹ്നതയും അപമാനവും.. തനിക്കു ഇതും സന്തോഷം ,അതിലുപരി ചാരിതാര്ത്ഥ്യം പ്രദാനം ചെയ്യുന്നവ തന്നെ.
ബസ് വീണ്ടും നന്നായി ഒന്നുലഞ്ഞു......യാത്രക്കാര്‍ ഡ്രൈവറെ കുറെ വഴക്ക് പറയുന്നത് കേട്ടു.രാമെട്ട്ടന് ആ ഡ്രൈവറോട് സഹതാപമാണ് അപ്പോള്‍ തോന്നിയത്! ............അയാള്‍ക്ക് ചിരിക്കാനാണ് തോന്നിയത്..
തന്നെ പോലെ വേറൊരു ജന്മം!!!!!!!!
By,
കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)
No comments:
Post a Comment