പുഞ്ചിരിക്കുന്ന പുലരിയിന്നെന്‍....
മനസ്സാകുമരുവിയില്‍ കുളികഴിഞീ-
റനുടുത്തു , ചെവിയില്‍ കൃഷ്ണതുളസി
ചൂടി,നെറ്റിയില്‍ ഗോരോചന-
മണിന്ജീ നടയില്‍ ഉദയമാം
നിര്‍മാല്യം തൊഴുതു......
,കല്പ്പടികളിറങ്ങിയിന്നെന്റെ ഹൃദയമാം
വീടിന്‍റെ ഉമ്മറതിണ്ണയില്‍,
മഴവില്‍ താലത്തില്‍ വര്‍ണ്ണങ്ങള്‍
ചാലിച്ചതുമേന്തിഎന്നെ
ഉണര്‍ത്തുവാന്‍ വന്നിതാ...
ഉദയ രവികിരണമെന്‍ വഴി നടത്താന്‍.....
തെളിയുന്നു കണ്മുന്നില്‍
ചിത്രങ്ങള്‍ അരുമയായ്
ആര്‍ദ്രമാം വെയിലിന്‍റെ-
നിറമാര്‍ന്ന ഭേദങ്ങള്‍......
വരിക...വരികയെന്‍....
ആത്മ ഗുരുനാഥാ....
വന്നുള്ളിലേക്കൊരു-
തുള്ളി ജ്വാല പകരുക.....
നീ...തന്നെ ഏതിനും നിത്യ സാക്ഷി.......
കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)
No comments:
Post a Comment