ശശീന്ദ്രന് രാവിലെ തന്നെ റോഡ്സൈഡില്‍ നില്‍പ്പ് തുടങ്ങി....
വരുന്ന ആളുകളോട് എല്ലാം ചിരിക്കുന്നുണ്ട്......എല്ലാവരും പറയുന്നത് അവനു അര കിറുക്ക് ആണെന്നാണ്......പക്ഷെ ശശി അത് സമ്മതിച്ചു തരില്ല....അതിബുദ്ധിമാനാണെന്നു സ്വയം ഞെളിഞ്ഞു നടക്കും...... പക്ഷെ പ്രവൃത്തിയില്‍, കുറച്ചു കുറവുണ്ടെന്ന് കാണുന്നവര്‍ക്ക് തോന്നിക്കും ............................
ടൌണിലെ കടകള്‍ക്ക് മുന്‍പില്‍ ഉള്ളിലേയ്ക്ക് നോക്കി വളരെ നേരം നില്‍ക്കും ....എന്തെങ്കിലും ചോദിച്ചാല്‍ അടുത്ത കടയുടെ മുന്‍പിലേയ്ക്ക് നീങ്ങി നില്‍ക്കും......
അനാവശ്യ ചിലവുകള്‍ ഒന്നും തന്നെയില്ല......ആരോടും പരാതിയില്ല.....പത്രം വായിച്ചു വാര്‍ത്തകളെ സ്വയം ചവച്ചരച്ചു തിന്നും......
ഇന്നലെ അവന്റെ പതിവ് പരിപാടികള്‍ക്കിടയില്‍ ,മുന്നിലൂടെ ഓടിവന്ന ആരോ പറഞ്ഞു.."രവീ നിന്റെ വീടിനു തീപ്പിടിച്ചൂ"..........കേട്ടപാ
ആ സെക്കന്‍ഡില്‍ അവനു മനസ്സിലായി......തന്റെ "കുറവ്" എന്താണെന്ന്.....ബുദ്ധിമാനാണ് താനെന്നുള്ള വിശ്വാസം അവനു നഷ്ടമായി.......അങ്ങ് ദൂരെയുള്ള മാനസീകാരോഗ്യ കേന്ദ്രത്തിലേയ്ക്ക് പോകാന്‍ ശശീന്ദ്രന്‍ സ്വയമേവ തീരുമാനിച്ചു.....
കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)
ith evddeyo kettitundallo
ReplyDelete