നാമിന്നും അടിമകള്‍....
കൈയ്യേറ്റ ജീവിതം..,
രാവുകള്‍,പകലുകള്‍....
മിഴിനീരു തോരാത്ത-
കണ്‍പീലികള്‍.....
ഗദ്ഗദം ഒഴിയാത്ത രാത്രികള്‍..
അടിമകള്‍,നാമിന്നും അടിമകള്‍...
കണ്ടു ഞാനിന്നു ജീവിത-
പ്രകാശവും,നിഴലും.....
അടിമത്തമാം നുകം വച്ച്-
അപമാനഭാരമേറ്റുന്ന-
ജീവിത തീവ്രവ്യഥ കണ്ടു ഞാന്‍.....
തന്റെ മാതാവിനാല്‍-
അടിമത്തമാം പാലൂട്ടപ്പെട്ട-
ശൈശവം,അക്ഷരത്താല്‍-
കീഴടങ്ങുന്ന ബാല്യവും-
കണ്ടു ഞാന്‍......
തുറക്കാന്‍ കൊതിക്കുന്ന
മനുഷ്യ കണ്ട്ഹത്തെ-
ജനമര്‍ധകന്‍ തന്റെ കീഴിലാക്കുന്നു......
അര്‍ദ്ധരാത്രിയില്‍ -
ഭ്രാന്തമായ് അലയുന്ന
സ്വാതന്ത്ര്യത്തെ കണ്ട്-
ചോദിച്ചൂ ഞാന്‍-
സമയമായില്ലേ നിനക്ക് ??
മിഴിനീരനിഞ്ഞു,ദുര്‍ബല....
ശാന്തമായ് പുഞ്ചിരിച്ചൂ..
കൈകള്‍ ഉയര്‍ത്തി -
നടന്നവളെന്റെ കാഴ്ചയും-
കേള്‍വിയും തടഞ്ഞു....
കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)
No comments:
Post a Comment