ഉറങ്ങുകയാണ് ഞാന്‍ .....
ഒരു ദീര്‍ഘനിശ്വാസം പോലെ....
പെയ്തൊഴിഞ്ഞ പേമാരിയും -
തുള്ളിയാര്‍ത്ത കൊടുംകാറ്റും-
എവിടെയോ പോയ്മറഞ്ഞൂ...
അടഞ്ഞ വാതില്‍ തുറന്നു-
നോക്കി ഞാനേത് ദിശയാണവ-
പോയതെന്നറിയാന്‍....
കണ്ടില്ല ഞാനവ,യെങ്ങോ -
പോയ്മറഞ്ഞൂ..
എന്റെ ദീര്‍ഘനിശ്വാസ രാവിന്നു-
ശേഷമരുണ കിരണങ്ങള്‍
തെളിഞ്ഞു വന്നു....
സൂര്യോഷ്ണ രശ്മികള്‍ -
ആനന്ദമായ്,ഭൂവിലാറാടി-
കളിയാടി ചമഞ്ഞു നിന്നൂ.....
ശാന്തത വന്നെന്നില്‍ -
നിറഞ്ഞു നിന്നു......
ഉണര്‍ന്നൂ ,ഞാനാത്മീയ-
സ്വത്വമാത്മഗദം ചെയ്തു....
രോഗാതുരമാമീ സമൂഹ-
ത്തിലേകനായ് ,ദിവ്യനായ്.....
ഭ്രാന്തിന്റെ ഭാരവും-
പേറി ഞാലയുന്നു,..നിര്‍ഗ്ഗുണം .....
കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍)
No comments:
Post a Comment