ഇതൊരു ഗീതമല്ല..
ഇതൊരു ഗീതയല്ല....
പരാജിതന്‍ ഞാനെന്റെ -
ആത്മസാക്ഷ്യം.....
വെറിമൂത്തു പായുന്ന -
ഇരുകാലികള്‍ക്കിടയില്‍
ഇടറുന്ന മനസ്സുമായ് -
ഇഴയുന്നു ഞാന്‍....
ഉന്മാദമുറയുന്ന-
ഉറക്കത്തിലുണരാതെ-
ഉറ്റു നോക്കുന്നു ഞാന്‍ -
വിദൂര ലക്ഷ്യങ്ങളെ.........
ജീവിത പാതയില്‍-
ഇന്ന് ഞാന്‍ തേടുന്നു,
എന്റെയേകാന്തമാം-
വൃക്ഷവും തണലും.......
അവിടെയിരിക്കുവാന്‍-
ഒറ്റയ്ക്കിരിക്കുവാന്‍,
ഉപേക്ഷിച്ചു ഞാനാ-
ദുര്‍ഗന്ധ നഗരത്തെ........
അവിടെയേകാന്തതയില്‍-
ആ നിശബ്ദതയില്‍ -
അറിയാതെ മന്ത്രിച്ചു ഞാന്‍-
എന്റെ ഹൃദയമേ-....
നീയും നിശബ്ദമായിരിക്കുക.........
പ്രഭാതം വരും,പിന്നെ-
പകല്‍ വരും,സന്ധ്യയില്‍-,
അഞ്ജതയിലാണ്ട് പോം..
അന്ധകാരം വരും......
അന്ധകാരത്തിലെന്‍ -
കണ്ണുകള്‍ തുറന്നപ്പോള്‍-
കണ്ടത് ഞാനെന്നെത്തന്നെ-
യതു കണ്ണാടിയിലെന്നപോല്‍......
മൂത്ത ഭ്രാന്തിന്റെ -
കെട്ടഴിക്കുമ്പോഴിന്ന-
റിയാതെ അഴിയുന്നു.....
ബന്ധു-ബന്ധനങ്ങള്‍....
മുന്നിലെരിയുന്ന പര്‍വ്വതം-
കണ്ടു ഞാന്‍.....
കത്തിയാളുന്ന നഗരവും-
കണ്ടു ഞാന്‍....
എങ്കിലും ഹൃദയമേ നീയും -
നിശബ്ദമായിരിക്കുക....
എന്റെ പുറകേ-
വരുന്നുണ്ട്,പരാജിതര്‍....-
നീണ്ട ഘോഷയാത്രയായ്...
മുന്‍പേ നടന്നു ഞാന്‍....
വിജയിയായ്...,സാരഥി..
പരാജിത പ്രാണികളില്‍-
ഒന്നാമനായ്.........
കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)
No comments:
Post a Comment