ഒന്നര മാസത്തെ കഠിനമായ സമരമുറകള്‍ക്ക് ശേഷം അവനു ഒരു മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ വാങ്ങിക്കൊടുത്തു...
ആധുനീകതയുടെ പുതിയ സന്താനം.....അവന്‍ അന്നാദ്യമായി ആനന്ദത്തില്‍ ആറാടി.....
ഭക്ഷണത്തിന്റെ ഓര്‍മ്മയില്ലാതായി .......ജലപാനം മറന്നു പോയി.....പറമ്പ് മുഴുവന്‍ നടന്നു പൂക്കളുടെയും പുഴുക്കളുടെയും ചിത്രങ്ങളെടുത്തു........ഇയര്‍ ഫോണും ചെവിയില്‍ കുത്തി പാട്ട് കേട്ട് തുള്ളിച്ചാടി നടന്നു........
ഇതെല്ലാം കണ്ടു വീട്ടുകാര്‍ കൃതാര്‍ത്ഥരായി.....................
അങ്ങനെയിരിക്കെ ഒരു ശരത്ക്കാല പുലരിയില്‍ അവന്‍ കടയില്‍ നിന്നും സാധനം വാങ്ങി വരികയായിരുന്ന ഏകാന്ത നിരത്തിന്റെ ഓരത്തെ ചാലില്‍ നിന്നും ഒരു വേദന നിറഞ്ഞ നിലവിളി കേട്ടു,റോഡില്‍ തകര്‍ന്നു കിടക്കുന്ന ബൈക്കും ......അവന്‍ ശബ്ദം കേട്ട ഭാഗത്ത് ചെന്ന് നോക്കി......ചാലിനുള്ളില്‍ ഒരു മനുഷ്യന്‍... അയാളുടെ ശിരസ്സിലും നെഞ്ചിലും ഉള്ള ആഴത്തിലുള്ള മുറിവുകളില്‍ നിന്നും രക്തം നിര്‍ബാധം ഒഴുകുന്നു..............
അയാള്‍ സഹായത്തിനായി ദയനീയമായി വിലപിച്ചു കൊണ്ടിരിക്കുന്നു.....
പയ്യന്റെ മുഖത്തു കൌതുകം നിറഞ്ഞു.......
പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു പല പല ആങ്കിള്കളില്‍ ആ രംഗം അവന്‍ പകര്‍ത്തി........അപ്പോഴും അവന്റെ മുഖത്തു നോക്കി അയാള്‍ കേഴുകയായിരുന്നു.....
അവന്‍ സംതൃപ്തമായ മുഖത്തോടെ ,ഇയര്‍ഫോണ്‍ ചെവിയില്‍ കുത്തി തിടുക്കത്തോടെ നടന്നു.........സ്കൂളില്‍ പോയി കൂട്ടുകാരെ മുഴുവന്‍ ,ഈ രംഗങ്ങള്‍ കാണിച്ചു കൈയ്യടി നേടാന്‍......
പാതയോരത്തെ ചാലിലെയ്ക്കു, അയാളെ രക്ഷിക്കാന്‍ "മരണം" അപ്പോഴേയ്ക്കും അവിടെ വന്നെത്തി........
കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)

No comments:
Post a Comment