അത്തിപ്പഴത്തോളമത്താഴം.....
പണ്ടെന്റെ കാര്‍ന്നോര്,
ചൊല്ലിത്തന്നോരോര്‍മ്മ......
ഇന്നെന്‍റെ അത്താഴവും -
വരുമോരത്തിപ്പഴത്തോളം......!.
അത്തരം നൂറു നൂറത്തിപ്പഴങ്ങള്‍
ഒരുമിച്ചാണെന്നു മാത്രം ..... !!
അത്തിപ്പഴത്തോളമത്താഴവും-
കഴിച്ചേമ്പക്കവും തട്ടിയുറങ്ങാന്‍- ---=,-
കിടക്കുമ്പോഴീ,ആകാശത്തിനു-
താഴെയെത്രയോ വയറുകള്‍- -,-
നോയമ്പ് നോറ്റിരിക്കുന്നു ചുറ്റിലും......
കിണ്ണത്തില്‍ നിന്നും -
കണ്ണെടുക്കാതെ എത്രയെത്ര
ഉരുളകള്‍ ഞാനകത്താക്കി.......
തുടച്ചു നക്കിയ കിണ്ണത്തില്‍
കണക്കുകൂട്ടലുകള്‍........,......
ഇന്നലെയെത്ര ഉരുളകള്‍....,....
അതിന്‍റെ തലേന്നാള്‍ എത്ര.....
ഉരുളക്കണക്കുകള്‍ക്കന്തമില്ല....!!
അരിമണികളിലെന്റെ
പേരെഴുതിയ തമ്പുരാന്‍...,
എന്‍റെ ചുറ്റിലും കരയുന്ന വിശന്നു-
വശംകെട്ട വയറുകള്‍ എന്തേ കണ്ടില്ലാ...?
അങ്ങനെ,ഉണ്ടുനിറഞ്ഞ വയറുമായ് -
ഞാന്‍ നരകത്തിലും ,വയറു-
നിറയാത്തവര്‍ നിത്യസ്വര്‍ഗ്ഗത്തിലും......!!
കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍),)
nannaitundu hariyettaa....super.:)
ReplyDelete