Tuesday, 4 October 2011
"എന്റെ മൌനത്തിനു ജീവന്‍ വേണം".....
മുന്‍പ് എനിക്കെഴുതാന്‍ പേന-
വേണമായിരുന്നു,ഇന്നും....
തൂവെള്ള പേപ്പറില്‍ പേനയാല്‍ -
കോറിയിടുന്ന അക്ഷരങ്ങള്‍ -
എന്നെ ഭ്രമിപ്പിച്ചിരുന്നു.....
കാലമിന്നു കാടുകയറുമ്പോള്‍ -
ഒരു വിഫല ശ്രമം നടത്തി ഞാന്‍ ...
കീബോര്‍ദിലെയ്ക്കാവാഹിക്കുവാന്‍ -
പക്ഷെ അക്ഷരങ്ങള്‍ എന്നും പെന്‍ -
തുമ്പിലൂടെയെ പുറത്തെയ്ക്കൊഴുകിയുള്ളൂ...
അതല്ലാതെ വേറെ വഴിയില്ല -
എന്റെ ചിന്തനങ്ങള്‍ക്ക് വെളിച്ചം പകരുവാന്‍ ....
പെന്നും പിടിച്ചിരിക്കുമ്പോഴാണെന്-
ന്നുള്ളിലെ മൌനത്തിനു ജീവന്‍ -
വരുന്നത്....
കീബോര്‍ഡിലെ അക്ഷരങ്ങള്‍ ജീവനില്ലാത്തവയാണ്...
എന്റെ മൌനങ്ങള്‍ക്ക് ജീവന്‍ വേണം...
അതിനാല്‍ പെന്നും പിടിച്ചിരിപ്പാണ് ഞാന്‍ .....
കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍ )
Subscribe to:
Post Comments (Atom)
No comments:
Post a Comment