Thursday, 20 October 2011
"ഗായത്രിയുടെ മരണം"
പുഴ വരമ്പത്ത് എന്നോ -
കണ്ടു മറന്ന കാഴ്ച തേടി-
ഞാനലയവേ......കണ്ടു-
കരയുന്ന പ്രകൃതിയും,
കത്തുന്ന ചിതകളും...
നീര്ച്ചാല് വഴിയുന്ന നിന്‍ -
മാറിടങ്ങളില്‍ മാന്തി -
മണലൂറ്റുന്ന കൈകള്‍ മാത്രം...
തീരുന്നുവോ നിന്റെ കര്‍മ്മകാണ്ഡം..
അന്ത്യ ശ്വാസം വലിച്ചീ -
കിടപ്പ് കണ്ടിട്ടൊരുപോലെ -
യാര്‍ക്കുന്നു മണ്‍ കൂനകള്‍ ...
ഇടതിങ്ങി വളരുന്ന കൈതയില്ല..
കണ്ണാടി തോല്‍ക്കുന്ന വെള്ളമില്ല...
പഞ്ചാര മണലില്ല,
പാറയില്ല.....
ചീഞ്ഞു നാറുന്ന വള്ളി-
പടര്‍പ്പുകള്‍ .....
പരവതാനി പോല്‍ -
കുളവാഴകള്‍ ..
കളകളാരവം കേട്ടതില്ല..
തകരുന്ന കാഴ്ചയില്‍ -
തരളമെന്‍ ഹൃദയത്തില്‍ -
ഒരു തുള്ളി രക്തം പൊലിഞ്ഞു വീണു..
കണ്ണുനീരായി നിര്‍ബാധമിന്നെന്റെ-
കവിളിലൂടോഴുകുന്നു ഇനിയും -
മരിക്കാത്ത ഗായത്രി നീ......
കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍ )
Subscribe to:
Post Comments (Atom)
kalakki kuttaaaaaaaaaaaa..
ReplyDeleteiniyum marikkatha gayathri.....enna prayogam munpu onv paranjitunde... iniyum marikkatha bhoomi.....nin aasanna mrithiyil ninakkaathma sanythi...ennu....so change that liness