Tuesday 6 September 2011

""ചത്ത കുഞ്ഞിന്റെ ജാതകം....""


ജനിക്കാന്‍ പോകുന്ന കുഞ്ഞിനു വിവാഹാലൊചനയുമായി പിതാവ് കമ്പോളത്തില്‍ അലഞ്ഞു........
കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു........പിതാവ് പക്ഷെ കുലുങ്ങിയില്ല..,അയാള്‍ സമൂഹത്തിലെ ഒരു നക്ഷത്ര ദല്ലാളിനെ ചെന്ന് കണ്ടു.....
ദല്ലാള്‍ ചോദിച്ചു....കുട്ടി പഠിച്ചിട്ടുണ്ടോ??
പിതാവ് പറഞ്ഞു : പഠിക്കും !!
ഏതു വേണം?  ദല്ലാള്‍ ചോദിച്ചു...
ഐ എ എസ്‌  മതി എന്ന് പിതാവ്......
ആത്മവിശ്വാസത്തോടെ ദല്ലാള്‍ തന്റെ ഡയറി എടുത്ത് കക്ഷത്തില്‍ വച്ചു....രണ്ടുപേരും നടന്നു,, അടുത്തുള്ള ആശുപത്രിയിലേക്ക് ....!!!
അവിടെ അവര്‍ ഗര്‍ഭിണികളായ മാതാക്കളെയും അവരുടെ ഉത്കണ്ടാകുലരായ ഭര്‍ത്താക്കന്മാരെയും കണ്ടു...ആലോചനകളൊന്നും ശരിയായില്ല..!
       ഒരു വര്ഷം മുന്‍പാണ് അയാള്‍ കല്യാണം കഴിച്ചത്..ഭാര്യ ഗര്‍ഭിണി ആണെന്നറിഞ്ഞിട്ടു രണ്ടു  മാസമേ ആയുള്ളൂ....അന്നുമുതല്‍ അയാള്‍ ഭാവികാലത്തിലാണ്  ജീവിക്കുന്നത്..,ഇപ്പോള്‍ അഞ്ചു മാസമായി... "വയറു " കണ്ട ഗൈന വൈദ്യന്‍ പറഞ്ഞത് കുട്ടി സ്ത്രീ രത്നമാണെന്ന്.......!!
ഉടന്‍ അയാള്‍ ഒരു ബാങ്ക് ലോണ്‍ ശരിയാക്കി പത്തു പവന്‍ സ്വര്‍ണം വാങ്ങി ലോക്കറില്‍ വച്ചു......മെഡിക്കല്‍ സീറ്റിനു അഡ്വാന്‍സും കൊടുത്തു....
       ഒരു ജ്യോത്സ്യനെ കണ്ടു എല്ലാ നക്ഷത്രങ്ങളും യോഗങ്ങളും അനുകൂലമായിട്ടുള്ള ഒരു ജനനസമയം എഴുതി വാങ്ങി.....ജാതകം കുറിപ്പിച്ചു!
എല്ലാവരും "ജനിച്ച സമയം" കുറിച്ചുവെക്കുമ്പോള്‍ അയാള്‍ "ജനിക്കേണ്ട "സമയം കുറിപ്പിച്ചു...!!ഭൂമിയില്‍ പിറക്കുന്ന ഒരു മനുഷ്യനാവശ്യമായ ,ആരോഗ്യം,ഭക്ഷണം,വസ്ത്രം,,വിദ്യാഭ്യാസം,പാര്‍പ്പിടം, തുടങ്ങി വിവാഹാലോചന വരെ അയാള്‍ ശരിയാക്കി വച്ചു.....
          പ്രസവം അടുക്കുംതോറും അയാള്‍ക്ക്‌ ആധി കയറാന്‍ തുടങ്ങി.....അയാളുണ്ടാക്കിയ "ജാതക സമയത്തില്‍" കുഞ്ഞിനെ ജനിപ്പിക്കുന്നതിന് ഡോക്ട്ടര്‍ക്ക് കയിക്കൂലി കൊടുത്തു....ഇല്ലെങ്കില്‍ എല്ലാം അവതാളതിലാകുമെന്നു അയാള്‍ക്കറിയാം....അങ്ങനെ  "അയാളുടെ" ജാതകസമയം വന്നെത്തി....
ഒരു മഹത്കൃത്യത്തിനായി ഓപ്പറേഷന്‍ തീയെട്ടരിലേക്ക് പോകുന്ന ഡോക്ട്ടരെ അയാള്‍ "സമയം" ഓര്‍മിപ്പിച്ചു..കയിക്കൂലി കയ്പ്പറ്റിയ ഡോക്റ്റര്‍ തന്റെ കടമ കൃത്യമായി നിര്‍വഹിച്ചു..
          കുഞ്ഞിനു വേണ്ടി എല്ലാം ഒരുക്കി എന്ന് അഹങ്കരിച്ചു നിന്ന പിതാവ് പക്ഷെ ഒന്ന് മറന്നു പോയിരുന്നു... "സര്‍വലോക നിര്‍മ്മാതാവായ" തമ്പുരാനെ "കാണേണ്ട പോലെ കണ്ടില്ല".....!!! അതുകൊണ്ട് തന്നെ ആ കുഞ്ഞിനു ജീവനുണ്ടായിരുന്നില്ല.....!!!

          അങ്ങനെ ചരിത്രത്തിലാദ്യമായി "ചത്ത കുഞ്ഞിന്റെ ജാതകമെഴുതിയ " പിതാവ് എന്ന ഗിന്നസ് റെക്കോര്ഡ്  അയാളുടെ പേരില്‍ കുറിക്കപ്പെട്ടു..!!
എന്നെന്നേക്കുമായി...






കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)                 

No comments:

Post a Comment