Wednesday 23 November 2011

"തിരിച്ചറിവ്"


ശശീന്ദ്രന്‍ രാവിലെ തന്നെ റോഡ്സൈഡില്‍ നില്‍പ്പ് തുടങ്ങി....
വരുന്ന ആളുകളോട് എല്ലാം ചിരിക്കുന്നുണ്ട്......എല്ലാവരും  പറയുന്നത് അവനു അര കിറുക്ക് ആണെന്നാണ്‌......പക്ഷെ ശശി അത് സമ്മതിച്ചു തരില്ല....അതിബുദ്ധിമാനാണെന്നു സ്വയം ഞെളിഞ്ഞു നടക്കും...... പക്ഷെ പ്രവൃത്തിയില്‍, കുറച്ചു കുറവുണ്ടെന്ന് കാണുന്നവര്‍ക്ക് തോന്നിക്കും ............................
ടൌണിലെ കടകള്‍ക്ക് മുന്‍പില്‍ ഉള്ളിലേയ്ക്ക് നോക്കി വളരെ നേരം നില്‍ക്കും ....എന്തെങ്കിലും ചോദിച്ചാല്‍ അടുത്ത കടയുടെ മുന്‍പിലേയ്ക്ക് നീങ്ങി നില്‍ക്കും......
അനാവശ്യ ചിലവുകള്‍ ഒന്നും തന്നെയില്ല......ആരോടും പരാതിയില്ല.....പത്രം വായിച്ചു വാര്‍ത്തകളെ സ്വയം ചവച്ചരച്ചു തിന്നും......

ഇന്നലെ അവന്റെ പതിവ് പരിപാടികള്‍ക്കിടയില്‍ ,മുന്നിലൂടെ ഓടിവന്ന ആരോ പറഞ്ഞു.."രവീ നിന്റെ വീടിനു തീപ്പിടിച്ചൂ"..........കേട്ടപാതി,മുന്നിലുള്ള റോഡിലൂടെ വേഗത്തില്‍ ഓടാന്‍ തുടങ്ങി..... ഓടി ഓടി കിലോമീറ്ററുകള്‍ കഴിഞ്ഞപ്പോളാണ് പെട്ടെന്ന് ശശീന്ദ്രന് തോന്നിയത്,"അതിനു തന്റെ പേര് രവി എന്നല്ലല്ലോ......"!!,പരിസരം നോക്കിക്കൊണ്ട്, "ഇത് തന്റെ വീട്ടിലേയ്ക്കുള്ള വഴിയുമല്ലല്ലോ"!! ................
ആ സെക്കന്‍ഡില്‍ അവനു മനസ്സിലായി......തന്റെ "കുറവ്" എന്താണെന്ന്.....ബുദ്ധിമാനാണ് താനെന്നുള്ള വിശ്വാസം അവനു നഷ്ടമായി.......അങ്ങ് ദൂരെയുള്ള മാനസീകാരോഗ്യ കേന്ദ്രത്തിലേയ്ക്ക് പോകാന്‍ ശശീന്ദ്രന്‍ സ്വയമേവ തീരുമാനിച്ചു.....

കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)

Wednesday 16 November 2011

"ഉറക്കത്തിലെ ഉണര്‍വ്വ് "



ഉറങ്ങുകയാണ് ഞാന്‍ .....
ഒരു ദീര്‍ഘനിശ്വാസം പോലെ....
പെയ്തൊഴിഞ്ഞ പേമാരിയും -
തുള്ളിയാര്‍ത്ത  കൊടുംകാറ്റും-
എവിടെയോ പോയ്മറഞ്ഞൂ...

അടഞ്ഞ വാതില്‍  തുറന്നു-
നോക്കി ഞാനേത് ദിശയാണവ-
പോയതെന്നറിയാന്‍....
കണ്ടില്ല ഞാനവ,യെങ്ങോ -
പോയ്മറഞ്ഞൂ..

എന്റെ ദീര്‍ഘനിശ്വാസ രാവിന്നു-
ശേഷമരുണ കിരണങ്ങള്‍
തെളിഞ്ഞു വന്നു....
സൂര്യോഷ്ണ രശ്മികള്‍  -
ആനന്ദമായ്,ഭൂവിലാറാടി-
കളിയാടി ചമഞ്ഞു നിന്നൂ.....

ശാന്തത വന്നെന്നില്‍  -
നിറഞ്ഞു നിന്നു......
ഉണര്‍ന്നൂ  ,ഞാനാത്മീയ-
സ്വത്വമാത്മഗദം ചെയ്തു....

രോഗാതുരമാമീ സമൂഹ-
ത്തിലേകനായ് ,ദിവ്യനായ്.....
ഭ്രാന്തിന്റെ ഭാരവും-
പേറി ഞാലയുന്നു,..നിര്‍ഗ്ഗുണം .....

കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍)

"മരിക്കാത്ത അടിമത്തം"



നാമിന്നും അടിമകള്‍....
കൈയ്യേറ്റ ജീവിതം..,
രാവുകള്‍,പകലുകള്‍....
മിഴിനീരു തോരാത്ത-
കണ്‍പീലികള്‍.....
ഗദ്ഗദം ഒഴിയാത്ത രാത്രികള്‍..
അടിമകള്‍,നാമിന്നും അടിമകള്‍...

കണ്ടു ഞാനിന്നു ജീവിത-
പ്രകാശവും,നിഴലും.....
അടിമത്തമാം നുകം വച്ച്-
അപമാനഭാരമേറ്റുന്ന-
ജീവിത തീവ്രവ്യഥ കണ്ടു ഞാന്‍.....

തന്റെ മാതാവിനാല്‍-
അടിമത്തമാം പാലൂട്ടപ്പെട്ട-
ശൈശവം,അക്ഷരത്താല്‍-
കീഴടങ്ങുന്ന ബാല്യവും-
കണ്ടു ഞാന്‍......

തുറക്കാന്‍ കൊതിക്കുന്ന
മനുഷ്യ കണ്ട്ഹത്തെ-
ജനമര്‍ധകന്‍ തന്റെ  കീഴിലാക്കുന്നു......
അര്‍ദ്ധരാത്രിയില്‍ -
ഭ്രാന്തമായ് അലയുന്ന
സ്വാതന്ത്ര്യത്തെ കണ്ട്-
ചോദിച്ചൂ ഞാന്‍-
സമയമായില്ലേ നിനക്ക് ??

മിഴിനീരനിഞ്ഞു,ദുര്‍ബല....
ശാന്തമായ് പുഞ്ചിരിച്ചൂ..
കൈകള്‍ ഉയര്‍ത്തി -
നടന്നവളെന്റെ കാഴ്ചയും-
കേള്‍വിയും തടഞ്ഞു....




കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)

   

Monday 14 November 2011

""3G 'യില്‍ ഒരു മരണം""

ഒന്നര മാസത്തെ കഠിനമായ സമരമുറകള്‍ക്ക്‌  ശേഷം അവനു ഒരു മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ വാങ്ങിക്കൊടുത്തു...
ആധുനീകതയുടെ പുതിയ സന്താനം.....അവന്‍ അന്നാദ്യമായി ആനന്ദത്തില്‍ ആറാടി.....
ഭക്ഷണത്തിന്റെ ഓര്‍മ്മയില്ലാതായി .......ജലപാനം മറന്നു പോയി.....പറമ്പ് മുഴുവന്‍ നടന്നു പൂക്കളുടെയും പുഴുക്കളുടെയും ചിത്രങ്ങളെടുത്തു........ഇയര്‍ ഫോണും ചെവിയില്‍ കുത്തി പാട്ട് കേട്ട് തുള്ളിച്ചാടി  നടന്നു........ 
ഇതെല്ലാം കണ്ടു വീട്ടുകാര്‍ കൃതാര്‍ത്ഥരായി.....................

                                                          അങ്ങനെയിരിക്കെ ഒരു ശരത്ക്കാല പുലരിയില്‍ അവന്‍ കടയില്‍ നിന്നും സാധനം വാങ്ങി വരികയായിരുന്ന ഏകാന്ത നിരത്തിന്റെ ഓരത്തെ ചാലില്‍ നിന്നും ഒരു വേദന നിറഞ്ഞ നിലവിളി കേട്ടു,റോഡില്‍ തകര്‍ന്നു കിടക്കുന്ന ബൈക്കും ......അവന്‍ ശബ്ദം കേട്ട ഭാഗത്ത് ചെന്ന് നോക്കി......ചാലിനുള്ളില്‍ ഒരു മനുഷ്യന്‍...  അയാളുടെ ശിരസ്സിലും നെഞ്ചിലും ഉള്ള ആഴത്തിലുള്ള മുറിവുകളില്‍ നിന്നും രക്തം നിര്‍ബാധം ഒഴുകുന്നു..............
അയാള്‍ സഹായത്തിനായി ദയനീയമായി വിലപിച്ചു കൊണ്ടിരിക്കുന്നു.....
പയ്യന്റെ മുഖത്തു കൌതുകം   നിറഞ്ഞു.......  
പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു പല പല ആങ്കിള്കളില്‍ ആ രംഗം അവന്‍ പകര്‍ത്തി........അപ്പോഴും അവന്റെ മുഖത്തു നോക്കി അയാള്‍ കേഴുകയായിരുന്നു.....
                                   അവന്‍ സംതൃപ്തമായ മുഖത്തോടെ ,ഇയര്‍ഫോണ്‍ ചെവിയില്‍ കുത്തി തിടുക്കത്തോടെ നടന്നു.........സ്കൂളില്‍ പോയി കൂട്ടുകാരെ മുഴുവന്‍ ,ഈ രംഗങ്ങള്‍ കാണിച്ചു കൈയ്യടി നേടാന്‍......
                          
                                 പാതയോരത്തെ ചാലിലെയ്ക്കു, അയാളെ രക്ഷിക്കാന്‍ "മരണം" അപ്പോഴേയ്ക്കും അവിടെ വന്നെത്തി........












കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)  

"ചങ്ങലകള്‍ ഉറങ്ങിയിട്ടില്ല"......




അന്ന്,
ഗ്രാമീണതയില്‍ നിന്ന് 
നാഗരികതയിലെക്കുള്ള -
അത്യാഗ്രഹത്തിന്റെ -
ഓട്ടമായിരുന്നു.....
ബന്ധനത്തിന്റെ -
ചങ്ങലകള്‍ താനേ-
പൊട്ടിത്തകര്‍ന്നു .......
അടിമത്തത്തില്‍ നിന്നും -
സ്വാതന്ത്രത്തിലെയ്ക്കുള്ള-
നീണ്ട പ്രയാണം......


അന്ധകാരം പ്രകാശത്തിനു 
വഴിമാറിയൊഴുകി.......
ചങ്ങലപ്പാടുകള്‍-
ഓര്‍മ്മയാക്കി.......


ഇന്ന്,
പ്രകാശത്തില്‍ നിന്നും -
അന്ധകാരത്തിലേയ്ക്കുള്ള-
ഘോഷയാത്ര ഞാന്‍ കാണുന്നു....
ഇവിടെ അടിമത്തത്തിന്റെ 
ചങ്ങലപ്പാടുകള്‍-
തെളിഞ്ഞു കാണാം...
നാഗരീകത ഇന്ന്-
ജീവിതത്തിനു അടിമപ്പെട്ടിരിക്കുന്നു..
പ്രകാശം പതിയെ,-
അന്ധകാരത്തിന് വഴിമാറുകയാണോ?
വീണ്ടുമാ പഴയ കാലത്തെയ്ക്കൊരു -
മടക്കയാത്ര...


ഇവിടെയും ബാക്കിയാവുന്നത്,
ആ ചങ്ങലപ്പാടുകള്‍-
തന്നെയാണ്.....
മുന്നില്‍ കേള്‍ക്കുന്നത് -
അസ്ഥിരമായ ജീവിതകാലത്തിന്റെ,
ദുഖാര്‍ത്തമായ പ്രധിധ്വനികളാണ്.......








കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)      

Wednesday 9 November 2011

"പരാജിതന്റെ ഗീതം"




ഇതൊരു ഗീതമല്ല..
ഇതൊരു ഗീതയല്ല....
പരാജിതന്‍ ഞാനെന്റെ -
ആത്മസാക്ഷ്യം.....


വെറിമൂത്തു പായുന്ന -
ഇരുകാലികള്‍ക്കിടയില്‍ 
ഇടറുന്ന മനസ്സുമായ് -
ഇഴയുന്നു ഞാന്‍....


ഉന്മാദമുറയുന്ന-
ഉറക്കത്തിലുണരാതെ-
ഉറ്റു നോക്കുന്നു ഞാന്‍ -
വിദൂര ലക്ഷ്യങ്ങളെ.........


ജീവിത പാതയില്‍-
ഇന്ന് ഞാന്‍ തേടുന്നു,
എന്റെയേകാന്തമാം-
വൃക്ഷവും തണലും.......


അവിടെയിരിക്കുവാന്‍-
ഒറ്റയ്ക്കിരിക്കുവാന്‍,
ഉപേക്ഷിച്ചു ഞാനാ-
ദുര്‍ഗന്ധ നഗരത്തെ........


അവിടെയേകാന്തതയില്‍-
ആ നിശബ്ദതയില്‍ -
അറിയാതെ മന്ത്രിച്ചു ഞാന്‍-
എന്റെ ഹൃദയമേ-....
നീയും നിശബ്ദമായിരിക്കുക.........


പ്രഭാതം  വരും,പിന്നെ-
പകല്‍ വരും,സന്ധ്യയില്‍-,
അഞ്ജതയിലാണ്ട് പോം.. 
അന്ധകാരം വരും......


അന്ധകാരത്തിലെന്‍ -
കണ്ണുകള്‍ തുറന്നപ്പോള്‍-
കണ്ടത് ഞാനെന്നെത്തന്നെ-
യതു കണ്ണാടിയിലെന്നപോല്‍......


മൂത്ത ഭ്രാന്തിന്റെ -
കെട്ടഴിക്കുമ്പോഴിന്ന-
റിയാതെ അഴിയുന്നു.....
ബന്ധു-ബന്ധനങ്ങള്‍....


മുന്നിലെരിയുന്ന പര്‍വ്വതം-
കണ്ടു ഞാന്‍.....
കത്തിയാളുന്ന നഗരവും- 
 കണ്ടു ഞാന്‍....
എങ്കിലും ഹൃദയമേ നീയും -
നിശബ്ദമായിരിക്കുക....


എന്റെ പുറകേ-
വരുന്നുണ്ട്,പരാജിതര്‍....-
നീണ്ട ഘോഷയാത്രയായ്‌...
മുന്‍പേ നടന്നു ഞാന്‍....
വിജയിയായ്...,സാരഥി..
പരാജിത പ്രാണികളില്‍-
ഒന്നാമനായ്.........




കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)  

Friday 21 October 2011

"ജOരാഗ്നി"




രണ്ടു മണിക്കൂറില്‍ അധികമായി ഈ നില്‍പ്പ് തുടങ്ങിയിട്ട് ........
ഗോപിയ്ക്ക് വല്ലാതെ മുഷിയുന്നുണ്ടായിരുന്നു.......
ഒരൊറ്റ ബസ്സ് പോലും ആ വഴിയ്ക്ക് വരുന്നില്ല...........വിശപ്പിന്റെ വിളി രോമകൂപങ്ങളെ ഉണര്‍ത്തുന്നു...കാലുകള്‍ തളരുന്നത് പോലെ തോന്നി.....ചുറ്റും പരിചിത മുഖങ്ങള്‍ ഏതുമില്ല......


ശബ്ദമാനമായ പരിസരം അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി....
വീട്ടില്‍ നിന്നാണ് ഗോപി രാവിലെ ഇറങ്ങിയത്‌.....യാത്രയുണ്ടെന്ന് തലേ ദിവസമേ അറിയാവുന്നത് കൊണ്ട് ഭാര്യ നേരത്തെ തന്നെ ചപ്പാത്തിയും കറിയും ,ചോറും എല്ലാം തയ്യാറാക്കി വച്ചിരുന്നു......


എന്തിനാണെന്നറിയില്ല ,എങ്ങനെയെന്നറിയില്ല,നേരം വെളുത്തത് മുതല്‍ വീട്ടില്‍ ഗംഭീര കലഹം...സത്യത്തില്‍ താനാണ് തുടങ്ങി വച്ചതെന്ന് ഗോപിയ്ക്ക് അറിയാമായിരുന്നു.....നേരത്തെ വിളിക്കണമെന്ന് ഭാര്യയോടു പ്രത്യേകം പറഞ്ഞിരുന്നു,അടുക്കള തിരക്കിനിടയില്‍ അവളതു മറന്നു...ഫലത്തില്‍ നേരം വൈകി........പിന്നെ ഒന്നും രണ്ടും പറഞ്ഞു പിണങ്ങി.......


ഭാര്യയുടെ സ്നേഹത്താല്‍ ചേര്‍ത്തുണ്ടാക്കിയ ചപ്പാത്തിയും കറിയും തിരിഞ്ഞു പോലും നോക്കാതെ പുറത്തേയ്ക്കിറങ്ങി.....


അവളുടെ കണ്ണുനീര്‍ തന്നെ 'പിന്‍വിളി' വിളിച്ചിരിക്കുമോ ?.........മനസ്സില്‍ വല്ലാത്ത ഭാരം.....


ഒരേ സമയം നൂറായിരം ചിന്തകള്‍ ,ഇളകിയ കടന്നല്‍ക്കൂട്ടം പോലെ തന്റെ തലയെ ആക്രമിക്കുന്നതുപോലെ തോന്നി ഗോപിയ്ക്ക്........


"രണ്ടു രൂപ തര്വോ ? ചായകുടിക്കാന്‍ ?? "
ചോദ്യം കേട്ട് ഗോപി ഞെട്ടി.....,മുന്‍പില്‍ ബലിഷ്ടമായ കൈ ....,ഒരു മധ്യവയസ്ക്കന്‍ ......അയാള്‍ ചോദ്യം ആവര്‍ത്തിക്കുന്നു.....ഗോപി മറ്റു ചിന്തകളില്‍ നിന്നും ഇറങ്ങി വന്നു.....,അയാളിലെയ്ക്ക് നോക്കി.....ഏതോ ഒരു തെരുവിന്റെ പുത്രന്‍......
ചായയ്ക്ക് രണ്ടു രൂപ ചോദിക്കുന്നു...


രണ്ടു രൂപയ്ക്ക് എവിടെ കിട്ടും ചായ?    ഗോപി അയാളോട് ചോദിച്ചു....


"രണ്ടു രൂപ തര്വോ ? ചായകുടിക്കാന്‍ ?? "     അയാള്‍ വീണ്ടും ചോദിക്കുന്നു....
ഗോപി പോക്കറ്റില്‍ നിന്നും അഞ്ചു രൂപയുടെ ഒരു നാണയം എടുത്തു.....കൈവെള്ളയില്‍ വച്ച് ഒന്ന് നോക്കി.....അപ്പോള്‍ അതില്‍ ഭാര്യ ഉണ്ടാക്കിയ 'ചപ്പാത്തി' കണ്ടു അയാള്‍.....


ഗോപി അവനെയും കൂട്ടി അടുത്തു കണ്ട ചായക്കടയില്‍ കയറി..,അവനു ചായയും ഒരു  വടയും വാങ്ങിക്കൊടുത്തു.....അയാളും ഒന്ന് കുടിച്ചു....
അവന്‍ ആര്‍ത്തിയോടെ ആ ചായ കുടിക്കുന്നത് ഗോപി നോക്കി നിന്നു.......അത് കണ്ടപ്പോള്‍ തന്റെ വിശപ്പ്‌ ഒന്നുമല്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു........
തന്റെ വിശപ്പറിഞ്ഞു, തന്റെ വയറു നിറയ്ക്കാന്‍ തന്നെ സഹായിക്കുന്ന ഭാര്യയോടു അയാള്‍ക്ക്‌ ബഹുമാനം തോന്നി.....


ചായ കുടിച്ചിട്ട് കൈ തന്റെ ഉടുപ്പില്‍ തേച്ചു അവന്‍ പുറത്തേയ്ക്ക് വന്നു.......മുഖത്തു ഒരു പുഞ്ചിരി കണ്ടു ഗോപി......നേരെ ഗോപിയുടെ  മുന്‍പില്‍ വന്നിട്ട് .....വീണ്ടും പഴയ ആവര്‍ത്തനം .......


"രണ്ടു രൂപ തര്വോ ? ചായകുടിക്കാന്‍ ?? "
അന്തം വിട്ടു നിന്നു പോയി ഗോപി........അവനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.....പാലിനും  ,ചായയ്ക്കും എല്ലാം വില കൂടിയത് അവനറിയില്ല...... അറിയുന്നത് ആകെ "രണ്ടു രൂപ തര്വോ ? ചായകുടിക്കാന്‍ ?? " എന്ന് മാത്രം....


ബസ്സ് വന്നു.......ഗോപി ഒരു ചെറിയ ചിരിയോടെ അതിലേയ്ക്ക് കയറി......,വീട്ടിലേയ്ക്ക്........ഭാര്യയുണ്ടാക്കിയ ചായ കുടിക്കാന്‍.......ചപ്പാത്തി തിന്നാന്‍........














കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍ )

"അക്ഷര പ്രണയം"





എന്റെ പ്രണയമിന്നു -
അക്ഷരങ്ങളോട്.....
വെളുത്ത കടലാസ്സില്‍ -
ചമഞ്ഞിരിക്കുന്ന
അക്ഷരങ്ങള്‍ എന്റെ
കാമുകിമാര്‍ .....


കൈയ്യില്‍ പ്രേമപുഷ്പവും,
ശ്രിന്ഗാര ചിരിയുമായി...
ഞാനവയ്ക്ക് പിന്നാലെ
നടക്കുന്നു,പക്ഷെ-
അവരെന്നെ ഒന്ന്
നോക്കുന്നുപോലുമില്ല..!


എന്റെ കൂടെ വരുവാന്‍ -
അവര്‍ക്ക് മനസ്സായില്ല...


എന്റെ തൂലിക തുമ്പില്‍ -
വരാനവര്‍ മടിക്കുന്നതെന്തേ ...
എങ്കിലും ,എന്റെ പ്രണയമിന്നു-
അക്ഷരങ്ങളോട്.....


വരുമെന്നെങ്കിലും ....
അവരെന്നോട് കൂടെ....
അന്നെന്റെ പുഴ-
യൊഴുകിത്തുടങ്ങും .........










കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍ )

Thursday 20 October 2011

"അണയാത്ത നാളം"



ജ്വലിക്കാന്‍ തുടങ്ങിയ -
മെഴുകുതിരി നാളമായ് -
പ്രൌഡിയായ് ...ശോഭയായ് -
തുടങ്ങുന്നു ജീവിതം...


ഉരുകുന്ന മെഴുകു പോല്‍ -
താഴേയ്ക്ക് ജീവനും....
ഉരുകുന്നു സ്നേഹവും...
സന്തോഷവും.....


ഇളം കാറ്റ് വീശുമ്പോള്‍ -
ജീവനാം ജ്വാല്യ്ക്ക് -
അണയാന്‍ കൊതിക്കുന്നോ-
രാന്തോളനം........
കരടു കെട്ടിയ തിരിയായ്
തെളിയാന്‍ മടിക്കുന്നു ....


ഇരുട്ടിനെയറിയാതെ.....
വെളിച്ചത്തില്‍ ഉണരാതെ.....
എത്ര നാള്‍ ...എത്ര നാള്‍ ...


അണയുവാന്‍ നേരമിനി -
യെത്രയെന്നറിയാതെ നാളമാം-
ജീവനി,ന്നുലയുന്ന കണികയായ് ...
അണയാതെ നില്‍പ്പൂ....










കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍ )

"ഗായത്രിയുടെ മരണം"



പുഴ വരമ്പത്ത് എന്നോ -
കണ്ടു മറന്ന കാഴ്ച തേടി-
ഞാനലയവേ......കണ്ടു-
കരയുന്ന പ്രകൃതിയും,
കത്തുന്ന ചിതകളും...

നീര്ച്ചാല് വഴിയുന്ന നിന്‍ -
മാറിടങ്ങളില്‍ മാന്തി -
മണലൂറ്റുന്ന കൈകള്‍ മാത്രം...

തീരുന്നുവോ നിന്റെ കര്‍മ്മകാണ്ഡം..
അന്ത്യ ശ്വാസം വലിച്ചീ -
കിടപ്പ് കണ്ടിട്ടൊരുപോലെ -
യാര്‍ക്കുന്നു മണ്‍ കൂനകള്‍ ...

ഇടതിങ്ങി വളരുന്ന കൈതയില്ല..
കണ്ണാടി തോല്‍ക്കുന്ന വെള്ളമില്ല...
പഞ്ചാര മണലില്ല,
പാറയില്ല.....

ചീഞ്ഞു നാറുന്ന വള്ളി-
പടര്‍പ്പുകള്‍ .....
പരവതാനി പോല്‍ -
കുളവാഴകള്‍ ..
കളകളാരവം കേട്ടതില്ല..

തകരുന്ന കാഴ്ചയില്‍ -
തരളമെന്‍ ഹൃദയത്തില്‍ -
ഒരു തുള്ളി രക്തം പൊലിഞ്ഞു വീണു..

കണ്ണുനീരായി നിര്‍ബാധമിന്നെന്റെ-
കവിളിലൂടോഴുകുന്നു ഇനിയും -
മരിക്കാത്ത ഗായത്രി നീ......





കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍ )

Sunday 16 October 2011

"പരാജയ പ്രേമം "



അവന്റെ ജനനം വളരെ നല്ല സമയത്തായിരുന്നു......അന്ന് മുതല്‍ 'തടസ്സങ്ങള്‍ 'അവന്റെ വഴി മാറി നടന്നു.......'വിജയം',,ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അവനോടു കൂടെ തന്നെയായിരുന്നു..........വിജയങ്ങളും ,ഉന്നത വിജയങ്ങളും അവനെ വിടാതെ പിന്തുടര്‍ന്നുകൊണ്ടെയിരുന്നു....പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച പത്രങ്ങളില്‍ അവന്റെ പേരും ഫോട്ടോയും നിരന്തരം വന്നുകൊണ്ടിരുന്നു....അത് കണ്ടു സ്വയം അഭിമാനിച്ചു....
അവനു അതൊരു ലഹരിയായിരുന്നു.....വിജയങ്ങള്‍ക്ക് പിന്നാലെ ഭ്രാന്തമായ ആവേശത്തോടെ അവന്‍ ഓടിക്കൊണ്ടേയിരുന്നു.....സമൂഹം അവനെ ഒരു തരം ആരാധനയോടെയാണ് നോക്കി കണ്ടത്...അത് കൊണ്ട് തന്നെ ആളുകള്‍ അവനെ ഒഴിവാക്കി നടന്നു........

വയസ്സ് മുപ്പത്തഞ്ചിനോടടുത്തപ്പോള്‍ അവനു മടുക്കാന്‍ തുടങ്ങി....പരാജയപ്പെടുവാന്‍ കൊതിച്ചു...
അവനു പരാജയത്തോട് പ്രേമം തുടങ്ങി..പക്ഷെ ,പരാജയം വഴി മാറി നടന്നു..
വിജയങ്ങളെ അവന്‍ കഠിനമായി വെറുത്തു........ജീവിതം തന്നെ മടുത്തപ്പോള്‍ 'ആത്മഹത്യ' പരീക്ഷ എഴുതാന്‍ തീരുമാനിച്ചു..
ആദ്യത്തെ ശ്രമം വളരെ നല്ല രീതിയില്‍ പരാജയപ്പെട്ടപ്പോള്‍ ,അവന്‍ ആദ്യമായി ആ പരാജയരസം അറിഞ്ഞു....
തളര്‍ന്നില്ല....
ഒരു ലഹരിയായി വീണ്ടും വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ അവന്റെ പഴയ 'കാമുകി', വിജയദാഹം, വീണ്ടും ഉണര്‍ന്നു....
ആറാമത്തെ ശ്രമത്തിന്റെ ഫലം വന്നപ്പോള്‍ വിജയമായിരുന്നു അവന്റെ കൂടെ.....,പക്ഷെ അത് പ്രസിദ്ധീകരിച്ച പിറ്റേന്നത്തെ പത്രം കാണാന്‍ അയാള്‍ക്ക്‌ ഭാഗ്യമുണ്ടായില്ല.....
അങ്ങനെ അവന്റെ പരാജയപ്രേമത്തിന് അത്ര ശുഭകരമല്ലാത്ത ഒരന്ത്യം.....






കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍ )

Tuesday 4 October 2011

"എന്റെ മൌനത്തിനു ജീവന്‍ വേണം".....



മുന്‍പ്‌ എനിക്കെഴുതാന്‍ പേന-
വേണമായിരുന്നു,ഇന്നും....
തൂവെള്ള പേപ്പറില്‍ പേനയാല്‍ -
കോറിയിടുന്ന അക്ഷരങ്ങള്‍ -
എന്നെ ഭ്രമിപ്പിച്ചിരുന്നു.....
കാലമിന്നു കാടുകയറുമ്പോള്‍ -
ഒരു വിഫല ശ്രമം നടത്തി ഞാന്‍ ...
കീബോര്‍ദിലെയ്ക്കാവാഹിക്കുവാന്‍ -
പക്ഷെ അക്ഷരങ്ങള്‍ എന്നും പെന്‍ -
തുമ്പിലൂടെയെ പുറത്തെയ്ക്കൊഴുകിയുള്ളൂ...
അതല്ലാതെ വേറെ വഴിയില്ല -
എന്റെ ചിന്തനങ്ങള്‍ക്ക് വെളിച്ചം പകരുവാന്‍ ....
പെന്നും പിടിച്ചിരിക്കുമ്പോഴാണെന്-
ന്നുള്ളിലെ മൌനത്തിനു ജീവന്‍ -
വരുന്നത്....
കീബോര്‍ഡിലെ അക്ഷരങ്ങള്‍ ജീവനില്ലാത്തവയാണ്...
എന്റെ മൌനങ്ങള്‍ക്ക് ജീവന്‍ വേണം...
അതിനാല്‍ പെന്നും പിടിച്ചിരിപ്പാണ് ഞാന്‍ .....






കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍ )

Friday 30 September 2011

"കന്നിമാസ വെയില്‍ " ...




അസ്ഥി ഉരുക്കുന്ന വെയില്‍ ....,ടാര്‍ റോഡിലൂടെ ശങ്കരന്‍ നടക്കുകയാണ്......,കാലില്‍ ചെരുപ്പില്ല....,ചുട്ടു പൊള്ളുന്നത് കൊണ്ടാകണം ചാടി തുള്ളിയാണ് യാത്ര..
എതിരെ വരുന്നവരോടൊക്കെ കുശലാന്വേഷണം നടത്തുന്നുണ്ട്...,വാഹനങ്ങള്‍ക്ക് നേരെ കൈവീശി ആശംസകള്‍ നേരുന്നു.......
നാല് കിലോമീറ്റര്‍ അകലെയുള്ള മുരുകേട്ടന്റെ ചായക്കടയാണ് ലക്ഷ്യസ്ഥാനം..,അവിടെ ചായ സൌജന്യമാണ് ശങ്കരന് ..,പകരം തലേന്നത്തെ പാത്രം കഴുകി കൊടുക്കണം....അതൊന്നും ഒരു വിഷയമല്ല ,ചായകിട്ടിയാ മതി..ചിലപ്പോള്‍ ഒന്ന്,അല്ലെങ്കില്‍ രണ്ട്‌ ..
ശങ്കരന്‍ അധികം സംസാരിക്കാറില്ല ,ഏതാനും ചില വാക്കുകള്‍ മാത്രം...പാത്രം കഴുകുമ്പോള്‍ പാട്ട് പാടാറുണ്ട്..എന്നാലും എല്ലാവരോടും അടുത്തു ചെന്ന് നിറഞ്ഞു ചിരിക്കും....ചില്ലറ കൊടുത്താല്‍ മുരുകനെ ചൂണ്ടി കാണിക്കും ,അതിനര്‍ത്ഥം.,കാശ് വേണ്ട,ചായ മതി,കാശ് അവിടെ കടയില്‍ കൊടുത്താമതി എന്നാണ്...

ഇടയ്ക്ക് ചിലര്‍ കറണ്ട് ബില്ലടയ്ക്കാന്‍ അവന്റെ കൈയ്യില്‍ കൊടുത്ത് വിടാറുണ്ട്..,ഒരു കൈയ്യില്‍ ബില്ലും മറ്റേ കൈയ്യില്‍ പണവുമായി ഓടുകയാണ് പതിവ്...ബില്ലടച്ച്‌ ബാക്കി തരിച്ച് ഏല്‍പ്പിക്കുന്നത് വരെ ഓടിക്കൊന്ടെയിരിക്കും.....
വെയിലാണ് ശങ്കരന് ഇഷ്ടമുള്ള കാലാവസ്ഥ.....മഴക്കാലത്ത് അയാളെ കാണാനേ കിട്ടുകയില്ല....
എവിടെപ്പോകുന്നുവെന്നു ആര്‍ക്കുമറിയില്ല....ചോദിച്ചാലോട്ടു പറയുകയുമില്ല.....വെയിലത്ത് നിറഞ്ഞു ചിരിച്ചു ടാര്‍ റോഡിലൂടെ നടക്കുന്ന ശങ്കരന്‍ നാട്ടുകാര്‍ക്ക് നിത്യ കാഴ്ചയാണ്....

ശങ്കരന് വീടില്ല,ബന്ധുക്കള്‍ ആരുമില്ല ,എന്തിനു,അവന്‍ എവിടെ അന്തിയുറങ്ങുന്നു എന്നുപോലും ആരും അന്വേഷിക്കാറില്ല...ആര്‍ക്കും സമയമില്ല തന്നെ.....
അതിലൊന്നും അയാള്‍ക്ക്‌ പരിഭവമില്ല.,അല്ലെങ്കില്‍ അത്രയ്ക്കുള്ള ബുദ്ധിയുണ്ടായിരുന്നില്ല...
നാട്ടിലെ എല്ലാ ഉത്സവങ്ങള്‍ക്കും ശങ്കരനുണ്ടാകും ,ഒന്നുകില്‍ ആനകളുടെ മുന്നില്‍ അല്ലെങ്കില്‍ പിന്നില്‍ ....

ഒരുനാള്‍ രാവിലെ കവലയിലെ കിണറില്‍ ശങ്കരന്‍ കമിഴ്ന്നു പൊങ്ങി....,നൂറു കണക്കിന് ആളുകള്‍ തടിച്ചു കൂടി.....ആരുടെ മുഖത്തും ദുഃഖം കണ്ടില്ല....ഒരുതരം നിര്‍വികാരതയും അവജ്ഞയും....പോലീസ് വന്നു പൊക്കിയെടുത്ത് ,'അജ്ഞാതന്‍ ' എന്നാ ലേബല്‍ ചേര്‍ത്ത് ,മറവു ചെയ്യാനായി കൊണ്ടുപോകുന്നത് വരെ അവരെല്ലാം നോക്കിനിന്നു....,പിന്നീട് ,പരസ്പരം ശങ്കരന്റെ ചെയ്തികളെപ്പറ്റി ഉള്ളതും,ഇല്ലാത്തതുമായ കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞു പരത്താന്‍ തുടങ്ങി...

വെയിലിനെ ഇഷ്ടപ്പെട്ടിരുന്ന ശങ്കരന്‍ അങ്ങനെ അസ്തമിച്ചു.........നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ,ഇന്നും കാണാം ഇതുപോലെയുള്ള ശങ്കരന്മാര്‍ .....
ആര്‍ക്കും വേണ്ടാതെ ,മറ്റുള്ളവര്‍ക്ക് വേണ്ടി അടിമപ്പണി ചെയ്യുന്ന ശങ്കരന്മാര്‍ ........

'കള്ളനും കൊള്ളാത്ത കന്നിവെയിലിനെ' ഇഷ്ടപ്പെടാന്‍ അവര്‍ക്കെ കഴിയൂ......







കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍ ) .

Wednesday 28 September 2011

"ഹൃദയ പഞ്ചരം"...



ഇന്ന് ഞാനൊരു കൂട് തീര്‍ത്തു-
ഉരുക്കായതിനാല്‍ നല്ല ബലമുണ്ട് അതിനു...
എന്റെ സ്വാതന്ത്ര്യം മാത്രമാണെന്റെ ലക്‌ഷ്യം.....
കൂട്ടിലാര്‍ക്കും പ്രവേശനമില്ല-
എനിക്കല്ലാതെ.....
വൈകാതെ ഞാനതിനുള്ളില്‍ കയറും..
നല്ലൊരു പൂട്ടുമുണ്ടതിനു-
അത് പൂട്ടി, താക്കോല്‍ -
വലിച്ചെറിയും ഞാനന്തകാരത്തിലെയ്ക്ക്-...
പിന്നെ പുറത്തിറങ്ങാന്‍ -
എനിക്കുമാവില്ല ,വേണ്ടതന്നെ .....
ചീഞ്ഞു നാറുന്ന ,പുറത്തെ ചൂടിനേക്കാള്‍
എനിക്കെന്റെ സ്വാതന്ത്ര്യമാണ് നല്ലത്.....
അതിനാലിന്നെന്റെ ഹൃദയമാം -
കൂടിന്റെ വാതിലിനിയാര്‍ക്ക് വേണ്ടിയും
തുറക്കില്ല നിശ്ചയം.....




കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍ )

Saturday 24 September 2011

"ഇന്ന്....ഈ നിമിഷം.."




ഇന്നും സൂര്യനുദിച്ചിരുന്നു,
ഇന്നലെയും,..ഞാനറിഞ്ഞിരുന്നു....
'നാളെ' കാണാനാകുമോ...?
എഴുതി വെക്കപ്പെട്ട ഉറപ്പുകള്‍ഏതുമില്ലാ..
'ഇന്നലെ' ചരിത്രമായിരിക്കുന്നു......
ഇന്നിന്റെ ഗതിയും മറിച്ചാവില്ല..
'ഇന്നലെ' മാറ്റിയെഴുതാന്‍ എനിക്കാവില്ല...
'ഭാവി' ചിന്തിക്കാന്‍ ഞാനശക്ത്തന്‍ ..,
പിന്നെങ്ങനെ പറയും..?
പക്ഷെ,'ഇന്ന്' എന്റെ കൈയ്യിലുണ്ട്.....
ഈ വര്‍ത്തമാന നിമിഷം മാത്രം...
ഒരു കണ്‍ചിമ്മലില്‍ അതും ചരിത്രം....
ഓടുക തന്നെയീ വേഗതയ്ക്കൊപ്പം.....
തളര്‍ന്നു വീഴുമ്പോള്‍ അതും ചരിത്രമാകണം....



കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍ )  

Friday 23 September 2011

'തീ'വ്രവികാരം



കാലം അവന്റെ കാമത്തില്‍ -
കനല്‍ കോരിയിട്ടു.......
അങ്ങനെ അവന്റെ വികാരങ്ങള്‍ക്ക് -
തീ പിടിച്ചു.....
പൊള്ളി  തുടങ്ങിയപ്പോള്‍ -
അവന്‍ വെള്ളത്തില്‍ ഊളിയിട്ടു....
അവനിലെ തീയിനു പടരാന്‍ -
മാധ്യമം ഇല്ലാത്തതുകൊണ്ട്
അവിടെ നിന്നും പൊങ്ങി.....
ദാരിദ്രത്തിന്റെ വേനലില്‍ -
കരിഞ്ഞ പുല്‍നാമ്പുകളില്‍
തന്റെ വികാരത്തിനു പിടിച്ച -
തീയിനെ പടര്‍ത്താന്‍ -
കടിഞ്ഞാന്‍ പൊട്ടിയ ഭ്രാന്തന്‍ -
കുതിരയെപ്പോലെ അവന്‍ പാഞ്ഞു കൊണ്ടേയിരുന്നു......
പോയ വഴിയിലെല്ലാം ആ -
കനലുകള്‍ അവന്‍ ഇളക്കിയിട്ടു.....
തീ പിടിക്കാന്‍ കാത്തിരുന്ന
പുല്‍നാമ്പുകള്‍ കത്തിയടങ്ങി......
അല്ലാത്തവ വാടിക്കരിഞ്ഞു.....
അവന്‍ ഓടിക്കൊണ്ടേയിരിക്കുന്നു....
അവന്റെ വികാരം കത്തിതീരും വരെ...
അവന്‍ വീഴുമ്പോള്‍ ,തീ പിടിച്ച -
മറ്റൊരു ഭ്രാന്തന്‍ കുതിര -
ആ വഴിയില്‍ യാത്ര തുടരുന്നു......




കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍ )  

"വസ്ത്രാവരണം"




ഇന്നലെ,
അവള്‍ കുഞ്ഞായിരുന്നു.....
ശൈശവത്തില്‍ അവള്‍ക്കു വസ്ത്രങ്ങളോട് അലര്‍ജിയായിരുന്നു.....
അവളുടെ ശരീരം മറയ്ക്കാന്‍ അമ്മ പുറകെ ഓടി പാടുപെടുമായിരുന്നു......
സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ വസ്ത്രങ്ങളോട് ഇഷ്ടം തോന്നി തുടങ്ങി...എങ്കിലും,എല്ലാ ദിവസവും ഒരേ നിറത്തിലുള്ള യൂണിഫോം ധരിക്കേണ്ടി വന്നപ്പോള്‍ അവള്‍ക്കു ഇഷ്ടക്കേട് തോന്നാതിരുന്നില്ല...
എങ്കിലും,അവള്‍ കരുതലോടെ തന്റെ നാണം മറച്ചു...പൂക്കളോടും പുഴുക്കളോടും കലഹിച്ചു തുള്ളിച്ചാടി  നടന്ന ബാല്യം,മെല്ലെ കൌമാരത്തിലേക്ക് കാലെടുത്തു വച്ചപ്പോള്‍ ,...തന്റെ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ ,തന്റെ ശരീര സൌന്ദര്യം കണ്ട്  സ്വയം അഭിമാനിച്ചു...
പുതിയ വസ്ത്രങ്ങള്‍ക്കായി അവള്‍ കൊതിച്ചു......പക്ഷെ വാങ്ങി കൊടുക്കാന്‍ വീട്ടുകാര്‍ക്ക് കഴിവുണ്ടായിരുന്നില്ല......എന്നാലും സ്വയം സമാധാനിച്ചു....
കൂട്ടുകാരികളെ കാണുമ്പോള്‍ അവളില്‍ ആഗ്രഹങ്ങളുടെ വേലിയേറ്റമായിരുന്നു.......
സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു കലാലയ മുറ്റത്ത് എത്തുമ്പോഴേയ്ക്കും അവളില്‍ സൌന്ദര്യത്തിന്റെ അഹംഭാവം പടര്‍ന്നു പന്തലിച്ച ഒരു മരം കണക്കെ വളര്‍ന്നിരുന്നു........
     
പുതു കലാലയത്തില്‍ അവള്‍ക്ക് വഴികാട്ടുവാന്‍ ,നല്ല വഴിയില്‍ ആരുമുണ്ടായിരുന്നില്ല.....
പോയ വഴി നല്ലതല്ലെന്ന് പറയാന്‍ അനവധി ആളുകള്‍ ഉണ്ടായിരുന്നു താനും.....
      അവളുടെ ശ്രദ്ധ മുഴുവന്‍ പഠനേതരത്തിലായിരുന്നു......
മോടലിംഗ് , ഫാഷന്‍ഡിസൈനിംഗ് അങ്ങനെ പോയി.......
അത് വീട്ടില്‍ പൊട്ടിത്തെറികളുടെ പൂരക്കാലമായിരുന്നു.....
അവള്‍ക്ക് പുതിയ പുതിയ വസ്ത്രങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു....അവയുടെ നീളവും വീതിയും നാള്‍ക്കു നാള്‍  കുറഞ്ഞു വന്നു.....ആല്‍ബങ്ങളിലും ഏതാനും ടെലിഫിലിമുകളും കഴിഞ്ഞപ്പോള്‍ പ്രശസ്തയായി....
പുതിയ ലഹരികളില്‍ അഴിഞാടുമ്പോള്‍ ,അവളുടെ അമ്മ വസ്ത്രങ്ങളുമായി പുറകെ നടന്നു പാടുപെടുകയായിരുന്നു ......
ബാല്യത്തിന്റെ ഓര്‍മ്മപെടുത്തലെന്നോണം.......
ബാല്യവും അതിന്റെ കുസൃതിത്തരങ്ങളും വിടാതെ കൂടിയ ബാധ പോലെയാണ്.......
തരം കിട്ടുമ്പോഴെല്ലാം അത് തല നീട്ടി പുറത്തു വരും.......
കാണുന്ന മറ്റുള്ളവര്‍ക്ക് അരോചകമായി തോന്നാമെങ്കിലും...........












കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍ )
      

Monday 19 September 2011

യുദ്ധം തുടരുന്നു...... (കവിത)



ഉണ്ട ചോറിനു നന്ദി കാട്ടുവാന്‍ -
ഭീഷ്മ,ദ്രോണര്‍ ,ധ്രിതരാഷ്ട്ര പുത്രര്‍ .....
ദുര്യോധനന്‍ തന്റെ പുത്ര-മാത്യാദി-
സൈനികര്‍ ,കര്‍ണ്ണനതിവീര ലക്ഷണന്‍ ....


രണമുഖം കണ്ടു വ്യാസനോതി....
ധര്മ്മരാജന്നു ,'പ്രതിസ്മ്രിതി'...
മൂത്തവന്‍ പാണ്ഡവന്‍ ,
പാര്‍ഥന്‍.കൊടുത്തതു വീര്യമേറ്റാന്‍ ....
അര്‍ജ്ജുനന്‍ ദീക്ഷയാല്‍ ,സ്വസ്തി-
വചനങ്ങളാല്‍ ചെന്ന്-
ഭ്രിഗു തുംഗ ഭൂവില്‍ തപസ്സു ചെയ്തു ....
ആദ്യമൊരുമാസം -
കിഴങ്ങ് കായ്കള്‍ പശിയടക്കി......
പിന്നെ നീരുറവയും -
പിന്നെ എകാഗ്രനായ്
തപത്തിന്റെ കഠിനകാണ്ഡം ...


മറ്റവര്‍ പാണ്ഡവര്‍ ,ഗന്ധമാദനം -
തന്നിലൊളി പാര്‍ക്കവേ......
പിനാകപാണിയാല്‍ കൈയ്യേറ്റ-
പാശുപതാസ്ത്രവുമേന്തി വന്നിതു -
പാര്‍ഥന്‍ഉം തുഷ്ടനായി....


അര്‍ജ്ജുനന്‍ ഇവ്വിധം നേടിയ -
പാശുപതാദി ദിവ്യാസ്ത്രങ്ങളാല്‍-
നേടിയതല്ലയീ കുരുക്ഷേത്ര വിജയ-
മതിന്നു മുന്നേ,കഴിവിലധികം ചെയ്ത-
അധര്‍മ്മാചരണത്തെക്കൊണ്ടെന്നു-
പറയുന്നു ചരിത്രവും......


തന്നിലെ കാട്ടാളത്തത്തെ-
പട വെട്ടി ജയിക്കുവാന്‍ -
ഗര്‍വ്വടക്കാന്‍ ,ദേവനവനോട്‌ -
പോരാടി ധര്‍മ്മിഷ്ട്ടതാഭിമാന-
മടക്കിയൊതുക്കി .....
പരമാര്‍ത്ഥ ബോധം ഉണര്‍ത്തി....
ബലത്തിനാളെന്നതിനാ-
ലധര്‍മ്മവും ധര്‍മ്മമാകുമെന്നെ-
പറയുന്നു ,'ഭാരത',ഉപനിഷത്താദികള്‍ ......












കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍ )

Thursday 15 September 2011

ഒരു "തേങ്ങ"ക്കാര്യം (കഥ)


രാവിലെ തന്നെ മുടന്തിയാണ്‌ രാജീവന്‍ ചായക്കടയില്‍ എത്തിയത്.........
കണ്ടവരെല്ലാം  ചോദിക്കുന്നു എന്താ മുടന്തുന്നത്?
ഒന്ന് വീണതാണെന്നു പറഞ്ഞു മടുത്തു......
ഒരു ചായ കുടിച്ചു കൊണ്ട് രാജീവന്‍ ചായക്കടക്കാരന്‍ മുരുകനോട് കാര്യം അവതരിപ്പിച്ചു ,തെങ്ങ് കയറാന്‍ ഒരാളെ വേണം....ബുദ്ധി രാക്ഷസനായ മുരുകന് അപ്പോഴേ മുടന്തിന്റെ കാരണം പിടികിട്ടി....
വീണത്‌ വലിയ തെങ്ങില്‍ നിന്നോ.......അതോ ചെറുതില്‍  നിന്നോ?
രാജീവന്റെ മുഖത്തു ചമ്മലും,നാണവും,പുഞ്ചിരിയും കലര്‍ന്ന ഒരു പുതിയ രസം വിരിഞ്ഞു.......
       തേങ്ങയിടാന്‍ ആളെ കിട്ടാത്തത് കൊണ്ട്, അടുക്കളയില്‍ കറിയ്ക്കരക്കാന്‍ തേങ്ങ ഇല്ലാതെ ഭാര്യയുടെ തുള്ളല്‍ പാട്ട് കേട്ട് മടുത്തിട്ടാണ് അയാള്‍ ആ കടുംകൈക്ക് മുതിര്‍ന്നത്......
പറമ്പില്‍ ഉള്ളതില്‍ വച്ച് ഏറ്റവും ചെറിയ തെങ്ങിനെ തിരഞ്ഞെടുത്തു, തെങ്ങ് ചതിക്കില്ലെന്ന വിശ്വാസത്തില്‍ മൂന്നോ നാലോ സ്റെപ്പു കയറിയതോര്‍മ്മയുണ്ട്.....പിന്നെ ഭാര്യയുടെ ഉച്ചത്തിലുള്ള ചിരിയാണ് കേട്ടത്.....നോക്കിയപ്പോള്‍ ചതിച്ചത് തെങ്ങല്ല....കാലില്‍ ഇട്ടിരുന്ന കയറാണ്.......
മിനുട്ടുകള്‍ക്കകം കാലു നീര് വച്ച് വേദനിക്കാന്‍ തുടങ്ങി....മൂന്നാല് നല്ല തെറിയും ശാപ വാക്കുകളും അയാള്‍ ലോകത്തിലെ എല്ലാ തെങ്ങ് കയറ്റക്കാര്‍ക്കും വേണ്ടി ടെടിക്കേട്ടു ചെയ്തു.......

    അങ്ങനെ ഇരുന്നാല്‍ അടുക്കളയില്‍  കറിയാകില്ല എന്നാ ഭാര്യയുടെ ഓര്‍മ്മപെടുത്തലില്‍ മുടന്തിയാണെങ്കിലും അയാള്‍ അതിരാവിലെ ചായക്കടയിലെത്തി.....പരോപകാരിയായ മുരുകന്റെ കഠിന പരിശ്രമ ഫലമായി ഒരു "തെങ്ങ് കയറ്റ ഓഫീസറെ"കിട്ടി.....
ജീന്‍സ് പാന്റ് ,ടീഷര്‍ട്ടു,ഷൂ,സണ്‍ ഗ്ലാസ് ,തോളില്‍ ലാപ് ടോപ്പിന്റെ എന്ന് തോന്നിപ്പിക്കുന്ന ബാഗ്.....ആകെ മൊത്തം ഒരു ജെനറല്‍ മാനേജര്‍ ലുക്ക്......
ആളെ കണ്ടതും ഒരു ചായയും കടിയും വാങ്ങിക്കൊടുത്തു....
എന്റെ ബൈക്ക് ഇവിടിരിക്കട്ടെ....നമുക്ക് ഓട്ടോയില്‍ പോകാം....ചെറുപ്പക്കാരന്‍ പറഞ്ഞു....സമ്മതിക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ രാജീവന്....

        വീട്ടിലെത്തിയതും അയാള്‍ പുറകിലെ പറമ്പിലേക്കിറങ്ങി എല്ലാ തെങ്ങുകളെയും നോക്കി....ബാത്ത് റൂം അന്യേഷിച്ചു അങ്ങോട്ട്‌ കയറി....പത്തു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പഴയ ഷര്‍ട്ടും ലുങ്ങിയും തലയില്‍ ഒരു കെട്ടും തോളില്‍ ബാഗുമായി ഇറങ്ങി വന്നു.....രാജീവന് ആശ്ചര്യം തോന്നി....
ആകെ പതിനഞ്ചു തെങ്ങ് ....ഒന്നില്‍ കയറി ഇറങ്ങിയാല്‍ പത്തു മിനുട്ട് വിശ്രമം.....അങ്ങനെ മണിക്കൂറുകള്‍ എടുത്തു മുഴുവനും തീര്‍ത്ത്‌ കൊടുത്തു.....പിന്നെ നേരെ ബാത്ത് റൂമില്‍ കയറി പത്തു നിമിഷത്തിനു ശേഷം പഴയ എക്സ്സികുട്ടീവ് സ്റ്റൈലില്‍ വീണ്ടും ഇറങ്ങി വന്നു.....വളരെ ഗൌരവത്തോടെ അയാള്‍ സിറ്റൌട്ടിലെ കസേരയില്‍ ഇരുന്നു.....പിന്നെ ബാഗ് തുറന്നു ഒരു ബില്‍ ബുക്കും കാല്‍ക്കുലേട്ടരും എടുത്തു....
"ഒരു മീറ്റര്‍ കയറാന്‍ അമ്പതു രൂപയാണ് ഞങ്ങളുടെ ഫീസ്‌ ഘടന.."രാജീവന്‍ ഒന്ന് ഞെട്ടിയോ എന്ന് സംശയം.  ചെറുപ്പക്കാരന്‍ കണക്കു കൂട്ടി ,മൊത്തം നൂറ്റി പത്തു മീറ്റര്‍ ആയിട്ടുണ്ട്, സീസണ്‍ പ്രമാണിച്ച് പത്തു മീറ്റര്‍ ഡിസ്ക്കൌണ്ട്...അങ്ങനെ നൂറു മീറ്റര്‍ ...രാജീവന്‍ അവിടെത്തന്നെ നിലത്തു കുത്തിയിരുന്നു
ഈ ചങ്ങാതി ഇത്ര നേരം പറിച്ച തേങ്ങയുടെ നാലിരട്ടി മാര്‍ക്കറ്റില്‍ വിട്ടാലും ഇത്രയും തുക കിട്ടില്ല.......യാതൊരു മടിയുമില്ലാതെ അയാള്‍ ബില്ലെഴുതി കൊടുത്തു,കാശ് നാളെ വാങ്ങാംന്നു പറഞ്ഞു ഇറങ്ങി നടന്നു കഴിഞ്ഞു........

         രാജീവന്‍ ഭാര്യയുടെ കൈയ്യില്‍ പിടിച്ചു "വള" സ്നേഹത്തോടെ തന്നെ  ഊരി....... വേറെ വഴിയില്ലെന്നറിയുന്നതിനാല്‍ ഭാര്യ നിശബ്ദം നിന്നു......
മുടന്തിക്കൊണ്ട് തന്നെ രാജീവന്‍ നടന്നു.....വള പണയം വെക്കാന്‍ .......അയാള്‍ ചിന്തിക്കുകയായിരുന്നു........
ഈ ത്രീ ജീ യുടെ കാലത്തില്‍ തേങ്ങയിടീക്കാനായി  വള പണയം വെക്കേണ്ടി വരുന്ന സാധാരണക്കാരന്‍ ........
തേങ്ങയ്ക്ക് ഇല്ലാത്ത വിലയെക്കുറിച്ച് .........
തേങ്ങ അരച്ച് ചേര്‍ക്കാത്ത കറിയെക്കുറിച്ച് ......

അയാളുടെ നീര് വച്ച കാലില്‍ അപ്പോഴും വേദനയുണ്ടായിരുന്നു..........








കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍ )

Wednesday 7 September 2011

""ഉത്രാടപ്പാച്ചില്‍""


അയാള്‍ രാവിലെ മുതല്‍ ഓട്ടത്തിലായിരുന്നു.......
നിര്‍ത്താതെയുള്ള ഓട്ടം........,ഒരു മാസമായി പണിയില്ല... ,രണ്ടു ദിവസത്തിനപ്പുറം ഓണം എന്ന 'ദുര്‍ഭൂതം' തന്നെ നോക്കി കൊഞ്ഞനം  കുത്തുന്നു. ഓണമാണ്....,വീട്ടില്‍ നാല് വയറുകള്‍ തന്നില്‍ പ്രതീക്ഷിച്ചു നിറയാന്‍ കാത്തിരിക്കുന്നു.....അതില്‍, ഒന്ന് കുഴപ്പമില്ല.....കാരണം കിടപ്പിലാണ്,'അമ്മ'....പ്രായമൊരുപാട് ആയതിനാല്‍ സംസാരിക്കില്ല.....അതൊരു സമാധാനം....എങ്കിലും,അതിനും മാത്രം....ഭാര്യ......സൌര്യം തരില്ല.....പുതിയ വസ്ത്രങ്ങള്‍....,നാല് കറി കൂട്ടി  ഓണസദ്യ....അവരും ആഗ്രഹിക്കുന്നുണ്ടാകും....,
പണയം വെക്കാന്‍ സ്വര്‍ണമെന്നല്ല ഒന്നുമില്ല ,എങ്കിലും എങ്ങനെയെങ്കിലും....കുറച്ചു പണം സങ്കടിപ്പിക്കണം.....പലരെയും കണ്ടു ,എല്ലാവരും പറഞ്ഞു, "ഓണം കഴിയട്ടെ".....
ഓണം കഴിയും....പക്ഷെ...വീട്ടില്‍ പോകാതിരിക്കണം.....
തലയും ചൊറിഞ്ഞ്‌ റോഡിലൂടെ നടന്നു....,തല മാത്രമല്ല ശരീരം മുഴുവന്‍ ചൊറിയുന്നതുപോലെ തോന്നി അയാള്‍ക്ക്‌......
അപ്പോഴാണ്‌ ചായക്കടക്കാരന്‍ രാജന്‍ എതിരെ വന്നത്....മിണ്ടാതിരിക്കാന്‍ പറ്റില്ല....,മിണ്ടിയില്ലെങ്കില്‍ അറിയാമല്ലോ.....ചായക്കടക്കാരുടെ ഒരു സ്വൊഭാവം......
എന്താ ബാലേട്ടാ...എങ്ങോട്ടാ? രാജന്‍ ചോദിച്ചു?
ഓണമല്ലേ? ഞാനും.....
അപ്പോള്‍ രാജന്‍ പറഞ്ഞു അയാള്‍ക്ക്‌ ഓണമില്ല ,അച്ഛന്‍ മരിച്ചിട്ട് പത്തു ദിവസം ആയതേ ഉള്ളൂ.....
എന്താണെന്നറിയില്ല,തലയില്‍ നൂറു വാട്ടിന്റെ ഒരു  ബള്‍ബു കത്തി....
അയാള്‍ ഓടി....ചെന്നെത്തിയത് ടൌണിലെ വളം-കീടനാശിനി കടയിലാണ്.....
അവിടുന്ന് ഒരു കടലാസില്‍ പൊതിഞ്ഞ "ഓണസമാധാനം" വാങ്ങി.................നൂറെ-നൂറില്‍ വീട്ടിലേയ്ക്ക്....നല്ല സമയം...അമ്മയ്ക്ക് ഭക്ഷണത്തിനുള്ള സമയമായിരിക്കിന്നു.....അയാള്‍ കുറച്ചു  "ഓണസമാധാനം" കുഴച്ച ചോറ് അമ്മയ്ക്ക് നല്‍കി.....,കണ്ണീര്‍ തുടച്ചു പുറത്തേയ്ക്ക് നടന്നു.....ഏതാനും നിമിഷങ്ങള്‍ക്കകം ഭാര്യയുടെ കരച്ചില്‍ കേള്‍ക്കാറായി.......

അങ്ങനെ അയാള്‍ ഈ വര്‍ഷത്തെ ഓണാഘോഷം ക്യാന്‍സല്‍ ചെയ്തു......
അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ സമുദായം വക.......അയാള്‍ക്ക്‌ ചെലവ് വെറും മുപ്പത്തിയാറ് രൂപ മാത്രം....
ഫലം, ഓണം ഇല്ലാതെയായി......എന്നെന്നേക്കുമായി ഒരു വയര്‍ ഒഴിക്കപ്പെട്ടു.......
അന്നാദ്യമായി അയാള്‍ തന്നത്താന്‍ അഭിമാനിച്ചു..........






by

കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)

"നിര്‍വൃതി"


കാലമാം തീച്ചൂളയില്‍ വാര്‍ത്തോരെന്‍-
മനസ്സായ ശിലയിലാര്‍ദ്രമാം 
മഞ്ഞിന്‍റെ പൊന്മുത്തു-
വീണുടഞ്ഞു,അതിനെ-
കനകാംബരം തന്‍റെ പൊന്‍-
നൂല് കോര്‍ത്തെടുത്തരുമയാല്‍-
തഴുകി തലോടിടുന്നു.....
പൊന്‍ പട്ടു നെയ്തെടുത്തത്-
ധരിച്ചെത്തുന്ന നിറസന്ധ്യയായിന്നു-
മെന്‍ ഹൃദന്തം.....
ശാന്തമാം നീലാദ്രിയില്‍ നിന്നുമുയരുന്ന
കൌമാര സൂര്യന്‍റെ നിറവാര്‍ന്ന-
പുഞ്ചിരിയിലിന്നു ഞാന്‍ 
മുങ്ങിക്കുളിച്ചു......
ആനന്ദ നൃത്തത്തില്‍ 
ആടിക്കളിക്കുന്ന 
മഴയുടെ കുസൃതിയിലെനി-
ക്കാത്മ നിര്‍വൃതി.......


















കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)
   

"വിദൂര ലക്‌ഷ്യം".



പകലിന്‍റെ പടിയിറക്കം തീര്‍ത്ത-
കാര്‍മുകില്‍ കെട്ടുമായ്....
പടിവാതില്‍ കൊട്ടിയടച്ചു
ഞാനിന്നലെ........


അജ്ഞതയിരുട്ടായി തുള്ളിയുറയുന്നു....
ചുറ്റിലും ,
അടിവച്ചു പാദങ്ങള്‍ ദിശകള്‍ നാലിലേക്ക്
കൊടുവില്‍ അനാദി ലക്ഷ്യമായി.....


പുറമേക്ക് പോകുവാനല്ലയെന്‍ കാലുകള്‍..
അകമേക്ക് തന്നെയാണ്അടിവച്ചു പിന്നെയും  ....
മുന്നേ നടന്നവരാരെയും കണ്ടില്ല,,
എന്‍ വഴിയിലിരുട്ടാം കരിങ്കല്‍ ചീളുകള്‍
നിരത്തി കാലമെന്‍ വഴി മുടക്കുന്നു......


ഉദയമാം ഉണര്‍വിന്‍റെ ഉമ്മറത്തിണ്ണയില്‍.....
ഊറുന്ന കിരണമെന്‍ ജാലകം തുറക്കുന്നു......
ശാന്തമായ് മണിനാദമുയരുന്നു ചുറ്റിലും.....
ഓംകാരമുയരുന്നു ശാന്തി സന്തേശമായി....
തെളിയുന്നു മാനസം,കുളിരുന്നു ദേഹവും....


പുതു പ്രഭാതത്തിന്റെ നിറവാര്‍ന്ന വീഥിയില്‍
തനിയെ നടക്കുവാന്‍ കാലുകള്‍ സുദ്രിടമായി....
അകലെ നിന്നും ലക്ഷ്യമരികിലെക്കെത്തുവാന്‍.....
കാതങ്ങള്‍ ഏറെ നടക്കുവാനുണ്ടിനി.....
ആര്‍ജിച്ച ദ്രിടതയില്‍
അടിവച്ചു കാലുകള്‍....
വൈകാതെ....ലക്ഷ്യത്തിനരികിലെത്താന്‍........














കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)      

"നിത്യസാക്ഷി"..



പുഞ്ചിരിക്കുന്ന പുലരിയിന്നെന്‍....
മനസ്സാകുമരുവിയില്‍ കുളികഴിഞീ-
റനുടുത്തു , ചെവിയില്‍ കൃഷ്ണതുളസി
ചൂടി,നെറ്റിയില്‍ ഗോരോചന-
മണിന്ജീ നടയില്‍ ഉദയമാം
നിര്‍മാല്യം തൊഴുതു......
,കല്പ്പടികളിറങ്ങിയിന്നെന്റെ ഹൃദയമാം
വീടിന്‍റെ ഉമ്മറതിണ്ണയില്‍,
മഴവില്‍ താലത്തില്‍ വര്‍ണ്ണങ്ങള്‍
ചാലിച്ചതുമേന്തിഎന്നെ
ഉണര്‍ത്തുവാന്‍ വന്നിതാ...
ഉദയ രവികിരണമെന്‍ വഴി നടത്താന്‍.....


തെളിയുന്നു കണ്മുന്നില്‍
ചിത്രങ്ങള്‍ അരുമയായ്
ആര്‍ദ്രമാം വെയിലിന്‍റെ-
നിറമാര്‍ന്ന ഭേദങ്ങള്‍......


വരിക...വരികയെന്‍....
ആത്മ ഗുരുനാഥാ....
വന്നുള്ളിലേക്കൊരു-
തുള്ളി ജ്വാല പകരുക.....


നീ...തന്നെ ഏതിനും നിത്യ സാക്ഷി.......








കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)



"തിര"നോട്ടം...(കവിത)





സാഗര തീരത്ത്....
ഒരു കുഞ്ഞു കൌതുകം....
ഉദിക്കുന്ന സൂര്യന്‍റെ
കൈക്കുമ്പിളില്‍ നിറഞ്ഞു -
ഒഴുകുന്ന തങ്ക നിറമെന്‍
മനസ്സിന്‍റെ ശോഭ കൂട്ടുന്നു.......
തിരകള്‍ അണയുന്നു....
തഴുകുന്നു...
എന്റെ കാലടിചോട്ടിലെ....
മണ്ണൊലിക്കുന്നതറിയാതെ.....
നില്‍ക്കുന്നു,നിര്‍ന്നിമേഷനായി.....
സാകൂതം,നിന്നെ നോക്കി.....
നിന്‍റെ തിരകള്‍ എണ്ണി എന്‍റെ
കണ്ണുകള്‍ കഴയ്ക്കുന്നു.....
അപ്പോഴും തളരാതെ....പതറാതെ ,
നിങ്ങളോടിഅണയുന്നു..
വീണ്ടുമെന്‍ കാലടികള്‍ തേടി...
പുഷ്പ താലമേന്തി നിങ്ങളെ-
ഞാനെന്‍റെ മനസ്സാകു-
മന്തകാരതറയിലെക്കാ-
നയിക്കുന്നു സസന്തോഷം......
എന്റെ ദുഖങ്ങളെല്ലാം ...
നിങ്ങലെടുത്ത്അവിടെയൊരു  ....
തിരിനാളമേറ്റുവാന്‍.....
പ്രകാശം പരത്തുവാന്‍......
















കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)



""അപശ്രുതി""..



നനവാര്‍ന്ന കൈവിരല്‍-
തുമ്പ് ചേര്‍ത്താ, നേര്‍ത്ത
തന്ത്രികളില്‍ ഇടറാതെ-
ശ്രുതി ചേര്‍ക്കവേ......
അറിയാതെ മനസ്സിന്റെ,
അന്തരംഗങ്ങളില്‍
ഒരു ദീര്‍ഘ നിശ്വാസ-
മിന്നുയര്‍ന്നു.....


ഉണരുന്ന പുലരിയും,
തെളിയുന്ന പ്രകൃതിയും,
ആ ശ്രുതിയിലാനന്ദ-
മേനി പുല്കെ...


കുയിലിന്റെ പാട്ടിലും
തേന്‍ മുളം കൂട്ടിലും,
കള കളം പാടുന്ന കല്ലോലിനിയിലും-
ആ നാദമഞ്ജരി
ചേര്‍ന്നീടവേ....


ആയിരം പാരിജാത-
ത്തിന്റെ പുഷ്പ്പങ്ങള്‍..
ഇളം കാറ്റ് പൊഴിയുന്ന
പുലരി കാണ്‍കെ.....


രാഗമറിയാതെ,
താളമറിയാതെ.....
നിര്‍ത്താതെ പാടുന്ന
സ്നേഹ ഗായകന്‍ ഞാന്‍....


അപശ്രുതിക്കുത്തരം
പരയുവാനില്ലെനി-
ക്കാരോടുമില്ലാത്ത മൃദു ഭാഷണം.....
ഏകാനായീവഴികളി-
ടറാതെ തുടരുന്നു
ഭയമെന്ന ജ്യെഷ്ട്ടയെ
തീണ്ടിടാതെ......


ഇന്ന് ഞാന്‍ പാടുന്നു.......
നാളെയീ തന്ത്രികള്‍
പൊട്ടിയെന്‍ പാട്ടിന്റെ....
ശ്രുതി തെറ്റി മൂകമായ്......
തീര്‍ന്നുപോകാം.....










കുട്ടന്‍ പരിപ്പായി (ഹരിനാരായണന്‍)    



Tuesday 6 September 2011

""ഒരു പൂവിന്റെ യാത്ര""....



അവള്‍ ഉറങ്ങുകയാണ്.......
ശാന്തമായ ആഴക്കടല്‍ പോലെ.... അവളുടെ മുഖത്തും ശരീരത്തിലും കൊടുംകാറ്റു താണ്ടവമാടിയത്തിന്റെ 'തിരു ശേഷിപ്പുകള്‍'.
ഇനി ഒരിക്കലും ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ അവള്‍ക്കുണ്ടാകില്ല........,അപ്പോഴും മതിവരാത്ത, ഭ്രാന്തമായ മനസ്സുമായി അയാള്‍ അവളെ നോക്കി നിര്‍ബാധം സിഗരറ്റ് പുകച്ചുകൊണ്ടിരുന്നു........വെറ്റില മുറുക്കി കറ പിടിച്ച ചുണ്ടുകളില്‍ അപ്പോഴും ഒരു മന്ദഹാസം.,ഒരു ഇരയെ കീഴടക്കിയ വിജയിയുടെ അഹംഭാവം...വന്യത മുറ്റുന്ന മുഖവുമായി അയാള്‍ എഴുന്നേറ്റു....തളര്‍ന്ന ചേമ്പില പോലെ മയങ്ങുന്ന അവളെ പുച്ഛത്തോടെ നോക്കി വായിലിരുന്ന മുറുക്കാന്‍ മുറിയുടെ മൂലയിലേക്ക് നീട്ടി തുപ്പി....,അയാള്‍ പുറത്തേക്കു നടന്നു...പുറത്തു മഴ തിമര്‍ത്തു പെയ്യുന്നു,..ചിരിക്കുകയായിരുന്നോ മഴ??? ഒരു പക്ഷെ കരയുകയായിരുന്നിരിക്കാം....അറിയില്ലാ...
ഓടിന്റെ വിടവിലൂടെ വെള്ളത്തുള്ളികള്‍ അവളുടെ മുഖത്തേക്ക് വീണപ്പോള്‍ അവളുടെ കണ്ണുകള്‍ തുറക്കപ്പെട്ടു....അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടതുപോലെ അവള്‍ക്കു തോന്നി.ഇതുവരെ കാണാത്തതെന്തോക്കയോ കണ്ടതിലുണ്ടായ പരിഭ്രമം..,ബദ്ധപ്പെട്ടു എഴുന്നേറ്റു...അപ്പോഴാണ്‌ തറയില്‍ ചിതറിക്കിടക്കുന്ന തന്‍റെ വസ്ത്രങ്ങള്‍ കണ്ണില്‍ പെട്ടത് ,അവള്‍ക്കു സ്ഥല കാല ബോധം കിട്ടി.അവളിലെ അഭിമാനം ഉണര്‍ന്നു....'ഭാവി' ഒരു ചോദ്യ ചിഹ്നമായി അവള്‍ക്കുമുന്നില്‍ ചാടിക്കളിക്കുന്നു......വീട്ടുകാരുടെ കുത്തുവാക്കുകള്‍,,നാട്ടുകാരുടെ പരസ്യ പ്രചാരണങ്ങള്‍,,......അവളുടെ മുഖത്ത് ദ്രിടഥ കൈ വന്നതുപോലെ തോന്നി....
                           കുറച്ചു മുന്‍പ് വരെ തന്‍റെ ശരീരത്തെ മനോഹരമായി അലങ്കരിച്ചിരുന്ന,ഇപ്പോള്‍ തറയില്‍ ചിതറി കിടക്കുന്ന സാരിയിലേക്കും മുകളിലെ കഴുക്കൊലിലെക്കും മാറി മാറി നോക്കി.....സാരി കൈയ്യിലെടുത്തു,മുറിയിലുണ്ടായിരുന്ന പഴയ സ്ടൂലെടുത്തു അതില്‍ കയറി....സാരിയുടെ ഒരറ്റം കഴുക്കോലില്‍ കെട്ടി,മറ്റേ അറ്റത്ത്‌ കുരുക്കിട്ടു....മുന്‍പരിചയം ഉള്ളത് പോലെ വിദഗ്ധമായിട്ടായിരുന്നു കുരുക്ക്...ആ കുരുക്കിലൂടെ അവള്‍ പുറത്തേക്കു നോക്കി.....അവളുടെ കണ്ണുകളില്‍ അപ്പോള്‍ ഒരു യാത്ര പറച്ചിലിന്റെ വേദനയുണ്ടായിരുന്നോ??കാമ വെറിയന്‍മ്മാരുടെ കാപട്യങ്ങളില്ലാത്ത ശാന്തമായ ലോകം അവള്‍ക്കു സ്വാഗതമോതി.....
    അവള്‍ തുള്ളിച്ചാടി ആ ലോകത്തേക്ക് യാത്രയായി..........ഒരു പൂവ് കൂടി വാടി വീണു........
അപ്പോഴും ചുണ്ടില്‍ മുറിബീടിയുമായി അയാള്‍ അന്വേഷണത്തിലായിരുന്നു............ആ ശാന്തമായ ലോകത്തേക്ക് അയക്കാന്‍ പുതിയൊരു പൂവിനെ തേടി................










ഹരിനാരായണന്‍ (കുട്ടന്‍ പരിപ്പായി)

"" സമാധാനം""

കഴിഞ്ഞ കുറെ ദിവസങ്ങളായി അയാള്‍ ആകെ അസ്വസ്ത്തനായിരുന്നു.......  
നഗരത്തിന്റെ മുഷിഞ്ഞ തിരക്കുകള്‍ക്കിടയില്‍ ,,വീടിലെ സ്ഥിരം അസ്വാരസ്യങ്ങള്‍ക്കിടയില്‍,, സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയില്‍ ,,അയാള്‍ കുറച്ചു  സമാധാനം ആഗ്രഹിച്ചു....., 
ഒരു തികഞ്ഞ" കമ്മ്യുണിസ്റ്റ്" ആയിരുന്നിട്ടും അയാള്‍ അമ്പലങ്ങളില്‍ പോകാന്‍ തുടങ്ങി...!! 
അവിടങ്ങളിലെ തിക്കും തിരക്കും വഴിപാടുകളുടെ വെച്ച് വാണിഭവും അയാള്‍ക്ക്‌ സമാധാനം കൊടുത്തില്ല.... 
ഇട്ടു നടന്നിരുന്ന ഒരു ചെരുപ്പ് പോയപ്പോള്‍ സമാധാനക്കേട് കൂടുതലായി!! ജോലിക്ക് പോകാതെ വീട്ടിനുള്ളില്‍ മുറിയില്‍ കതകടച്ചു പാട്ട്   കേട്ടിരുന്നപ്പോള്‍ ഭാര്യയുടെ നിലവിളി അയാളുടെ സമാധാനം കെടുത്തി.... 
ഒരു തീര്‍ഥയാത്ര സംഘടിപ്പിച്ചു സമാധാനം തേടി പുറപ്പെട്ടു ,,ഒടുവില്‍ കീശ കാലിയായപ്പോള്‍ വീണ്ടും സമാധാനക്കെടായി..! 
                      അവസാനം വീട്ടിനടുത്തുള്ള പുഴക്കരയില്‍ ചെന്നിരുന്നു. മല നിരകളുടെ പാര്ശ്വങ്ങളിളുടെ വന്നു നഗരത്തിന്റെ പരിചിതമായ വഴികളിലുടെ ഇരച്ചു കലങ്ങിയൊഴുകുന്ന പുഴയ്ക്കു സമാധാനത്തിന്റെ ആവശ്യമുണ്ടോ?? അതിന്റെ വഴിയില്‍ തടസ്സങ്ങളില്ലല്ലോ?? അയാള്‍ക്കും അതിന്റെ കൂടെ ഒഴുകാന്‍ കൊതിച്ചു.. സമാധാനം പുഴയുടെ ആഴങ്ങളില്‍ കിടന്നു അയാളെ മാടിവിളിച്ചു...! 
                    നവഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം അനുകൂലമായ ശുഭ മുഹുര്‍ത്ഥത്തില്‍ അയാള്‍ക്ക്‌ സമാധാനം ലഭിക്കാന്‍ പോകുന്നു... 
അപ്പോള്‍ ആയിരം ആനകളുടെ കരുത്ത്  കൈവന്നതുപോലെ തോന്നി ...
കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി,, കണ്ണുകള്‍ ഇറുക്കെ അടച്ചു ഒരഭ്യാസിയെപ്പോലെ., 
അയാള്‍ പുഴയുടെ ആഴങ്ങളിലേക്ക് കുതി കുതിച്ചു.....!! സമാധാനത്തിന്റെ പുതിയ ലോകം അയാള്‍ക്കായി തുറന്നു......!! 
              അതുമൂലം നഷ്ട്ടപെട്ട സമാധാനത്തിനായി അയാളുടെ വീട്ടുകാരും പോലീസും നെട്ടോട്ടമോടാന്‍ തുടങ്ങി... കൈവിട്ടാല്‍ താഴെ വീണു അപ്പ്രത്ത്യക്ഷമാകുന്നതും കൈയെത്തി പിടിക്കാന്നോക്കിയാല്‍ കിട്ടാത്തതുമായ ഒരു സാധനമാണോ ഈ സമാധാനം???? 
മറുപടി പറയേണ്ട ദൈവം തമ്പുരാന്‍ ഊമയായിപ്പൊയല്ലൊ  അല്ലെങ്കില്‍ അങ്ങേരോട് ചോദിക്കാമായിരുന്നു..........!!!!!!!!    

ഇല്ലാ....... ഈ വണ്ടിക്കു സ്ടോപ്പില്ലാ.....


ഇല്ലാ....... ഈ വണ്ടിക്കു സ്ടോപ്പില്ലാ..........

ഉറക്കം കണ്പോളകളെ ചേര്‍ത്തടുപ്പിക്കുന്നു.. ശരീരം, എല്ലാം മറന്നു ഒരു ഉറക്കത്തിനായി കൊതിക്കുന്നു.പക്ഷെ,ഈ യാത്ര അവസാനിച്ചിട്ടു വേണ്ടേ?.......ഒന്നുറങ്ങാന്‍,,അല്ലെങ്കില്‍  തന്നെ എവിടെ ഉറങ്ങാനാണ്?ചേക്കേറാന്‍ കൂടില്ലാതേ ആകാശത്ത് പറന്നുലയുന്ന പറവയെ പോലെയാണോ ഇന്ന് ഞാന്‍ .വലിയൊരു ശബ്ദം കേട്ടാണ്, രാമേട്ടന്‍ കാടുകയറിയ ചിന്തകളില്‍   നിന്നും വിമുക്തനായത് അപ്പോഴാണ്‌ താന്‍ ബസ്സില്‍ യാത്ര ചെയ്യുകയാണെന്ന യാധാര്ത്യ  ബോധം അയാളിലുണ്ടായത് .ബസ്‌ എതിരെ വന്ന ഒരു ലോറിയുമായി ചെറുതായൊന്നു മുട്ടിനോക്കിയതാണ് ശബ്ദം കേട്ടത് .കുറെ വഴക്ക് പറയലും തെറിവിളിയും അവ്യക്തമായി കേട്ടു.  കൂടുതല്‍ശ്രദ്ധിക്കാന്‍താല്പര്യംതോന്നിയില്ല……………..ബസ്‌വര്‍ധിതവീര്യത്തോടെഉരുണ്ടുതുടങ്ങി…………..പത്തുദിവസത്തോളമാകുന്നു ശരിക്കൊന്നു ഉറങ്ങിയിട്ട്ട്ട് ,ആദ്യം അച്ഛന്‍ പെങ്ങളുടെ മകന്റെ കല്യാണം, അതിനു മൂന്നാല്‌ ദിവസംകൊണ്ട്ഒറ്റപ്പാലത്ത്തറവാട്ടില്‍ രാപകലില്ലാതെ അധ്വാനിക്കുകയായിരുന്നു. അത് കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും  നേരെ മൂത്ത പെങ്ങള്‍ ഹാര്ട്ട്  അറ്റാക്കായി   ആശുപത്രിയില്‍ ;മണികൂര്കള്കു‍ള്ളില്‍ മരണം.എല്ലാം കൂടി നോക്കി നടത്താന്‍ കുഞ്ഞനുജനായി താന്‍മാത്രം...... ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു മടങ്ങുകയാണ്.വീട്ടിലെത്തിയാലും ഒന്ന് നടുനിവര്‍ത്താന്‍ നേരമില്ല.കുറ്റിപുറത്ത് വല്യമ്മയുടെ ഷഷ്ടിപൂര്ത്തി ,അതിനു നേരത്തേ കാലത്തെ അവിടെയെത്തി കാര്യങ്ങള്‍ ഭംഗിയായി  നോക്കിനടത്തണം.ചുമതലകള്‍ ആരും എല്പിച്ചിട്ടോന്നുമില്ല...... എങ്കിലും അവര്‍ തന്നെ പ്രതീക്ഷിക്കും കുടുംബക്കാരുടെ ഏതു വീട്ടിലും ജനന മരണങ്ങള്‍ക്കിടയില്‍  ഒരു മനുഷ്യനുണ്ടാകുന്ന സന്തോഷകരവും ദുഖകരവുമായ എല്ലാ കാര്യങ്ങള്ക്കും  വിളിചില്ലെന്ക്കിലും തന്റെ സാന്നിധ്യം അവര്‍ പ്രതീക്ഷിക്കും......... തന്റെ ആത്മാര്തതയ്കനുസരിച്ചു ഉള്ളൊരു പരിഗണന തനിക്കു കിട്ടാറില്ല എന്ന് നന്നായിട്ടറിയാം,,,, എന്നാലും ആരോടും പരിഭാവമില്ലാതേ,ആവലാതി-വേവലാതി ഒന്നുമില്ലാതെ എല്ലാടത്തും ഓടിയെത്താന്‍ കഴിയുന്നുട്... .ചടങ്ങുകള്‍ എല്ലാം കഴിയുമ്പോള്‍ മിക്കവാറും ഭക്ഷണം, സ്വാദ് നോക്കാന്‍ പോലും കിട്ടാറില്ല!എങ്കിലും ഇല്ല പരിഭവവും പരാതിയും അവസാനം കിട്ടുന്നത് -കുറെ ചീത്തവിളിയും  അവജ്ഹ്നതയും  അപമാനവും.. തനിക്കു ഇതും സന്തോഷം ,അതിലുപരി ചാരിതാര്ത്ഥ്യം  പ്രദാനം ചെയ്യുന്നവ തന്നെ.
        ബസ്‌ വീണ്ടും നന്നായി ഒന്നുലഞ്ഞു......യാത്രക്കാര്‍ ഡ്രൈവറെ കുറെ വഴക്ക് പറയുന്നത് കേട്ടു.രാമെട്ട്ടന് ആ ഡ്രൈവറോട് സഹതാപമാണ് അപ്പോള്‍ തോന്നിയത്! ............അയാള്‍ക്ക് ചിരിക്കാനാണ്  തോന്നിയത്..
                          തന്നെ പോലെ വേറൊരു ജന്മം!!!!!!!!

                By,
കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)                                                                                                                                                            

""ചത്ത കുഞ്ഞിന്റെ ജാതകം....""


ജനിക്കാന്‍ പോകുന്ന കുഞ്ഞിനു വിവാഹാലൊചനയുമായി പിതാവ് കമ്പോളത്തില്‍ അലഞ്ഞു........
കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു........പിതാവ് പക്ഷെ കുലുങ്ങിയില്ല..,അയാള്‍ സമൂഹത്തിലെ ഒരു നക്ഷത്ര ദല്ലാളിനെ ചെന്ന് കണ്ടു.....
ദല്ലാള്‍ ചോദിച്ചു....കുട്ടി പഠിച്ചിട്ടുണ്ടോ??
പിതാവ് പറഞ്ഞു : പഠിക്കും !!
ഏതു വേണം?  ദല്ലാള്‍ ചോദിച്ചു...
ഐ എ എസ്‌  മതി എന്ന് പിതാവ്......
ആത്മവിശ്വാസത്തോടെ ദല്ലാള്‍ തന്റെ ഡയറി എടുത്ത് കക്ഷത്തില്‍ വച്ചു....രണ്ടുപേരും നടന്നു,, അടുത്തുള്ള ആശുപത്രിയിലേക്ക് ....!!!
അവിടെ അവര്‍ ഗര്‍ഭിണികളായ മാതാക്കളെയും അവരുടെ ഉത്കണ്ടാകുലരായ ഭര്‍ത്താക്കന്മാരെയും കണ്ടു...ആലോചനകളൊന്നും ശരിയായില്ല..!
       ഒരു വര്ഷം മുന്‍പാണ് അയാള്‍ കല്യാണം കഴിച്ചത്..ഭാര്യ ഗര്‍ഭിണി ആണെന്നറിഞ്ഞിട്ടു രണ്ടു  മാസമേ ആയുള്ളൂ....അന്നുമുതല്‍ അയാള്‍ ഭാവികാലത്തിലാണ്  ജീവിക്കുന്നത്..,ഇപ്പോള്‍ അഞ്ചു മാസമായി... "വയറു " കണ്ട ഗൈന വൈദ്യന്‍ പറഞ്ഞത് കുട്ടി സ്ത്രീ രത്നമാണെന്ന്.......!!
ഉടന്‍ അയാള്‍ ഒരു ബാങ്ക് ലോണ്‍ ശരിയാക്കി പത്തു പവന്‍ സ്വര്‍ണം വാങ്ങി ലോക്കറില്‍ വച്ചു......മെഡിക്കല്‍ സീറ്റിനു അഡ്വാന്‍സും കൊടുത്തു....
       ഒരു ജ്യോത്സ്യനെ കണ്ടു എല്ലാ നക്ഷത്രങ്ങളും യോഗങ്ങളും അനുകൂലമായിട്ടുള്ള ഒരു ജനനസമയം എഴുതി വാങ്ങി.....ജാതകം കുറിപ്പിച്ചു!
എല്ലാവരും "ജനിച്ച സമയം" കുറിച്ചുവെക്കുമ്പോള്‍ അയാള്‍ "ജനിക്കേണ്ട "സമയം കുറിപ്പിച്ചു...!!ഭൂമിയില്‍ പിറക്കുന്ന ഒരു മനുഷ്യനാവശ്യമായ ,ആരോഗ്യം,ഭക്ഷണം,വസ്ത്രം,,വിദ്യാഭ്യാസം,പാര്‍പ്പിടം, തുടങ്ങി വിവാഹാലോചന വരെ അയാള്‍ ശരിയാക്കി വച്ചു.....
          പ്രസവം അടുക്കുംതോറും അയാള്‍ക്ക്‌ ആധി കയറാന്‍ തുടങ്ങി.....അയാളുണ്ടാക്കിയ "ജാതക സമയത്തില്‍" കുഞ്ഞിനെ ജനിപ്പിക്കുന്നതിന് ഡോക്ട്ടര്‍ക്ക് കയിക്കൂലി കൊടുത്തു....ഇല്ലെങ്കില്‍ എല്ലാം അവതാളതിലാകുമെന്നു അയാള്‍ക്കറിയാം....അങ്ങനെ  "അയാളുടെ" ജാതകസമയം വന്നെത്തി....
ഒരു മഹത്കൃത്യത്തിനായി ഓപ്പറേഷന്‍ തീയെട്ടരിലേക്ക് പോകുന്ന ഡോക്ട്ടരെ അയാള്‍ "സമയം" ഓര്‍മിപ്പിച്ചു..കയിക്കൂലി കയ്പ്പറ്റിയ ഡോക്റ്റര്‍ തന്റെ കടമ കൃത്യമായി നിര്‍വഹിച്ചു..
          കുഞ്ഞിനു വേണ്ടി എല്ലാം ഒരുക്കി എന്ന് അഹങ്കരിച്ചു നിന്ന പിതാവ് പക്ഷെ ഒന്ന് മറന്നു പോയിരുന്നു... "സര്‍വലോക നിര്‍മ്മാതാവായ" തമ്പുരാനെ "കാണേണ്ട പോലെ കണ്ടില്ല".....!!! അതുകൊണ്ട് തന്നെ ആ കുഞ്ഞിനു ജീവനുണ്ടായിരുന്നില്ല.....!!!

          അങ്ങനെ ചരിത്രത്തിലാദ്യമായി "ചത്ത കുഞ്ഞിന്റെ ജാതകമെഴുതിയ " പിതാവ് എന്ന ഗിന്നസ് റെക്കോര്ഡ്  അയാളുടെ പേരില്‍ കുറിക്കപ്പെട്ടു..!!
എന്നെന്നേക്കുമായി...






കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)                 

വഴി മംഗളം ....(കവിത)



ഈറനണിഞ്ഞ തന്‍ കണ്‍ -
തടങ്ങള്‍ ചിമ്മി -
യാത്രാമൊഴി ചൊല്ലി സായന്തനം...
പകലിന്റെ മറനീക്കി 
ഇരുളാകുമന്തിയില്‍
പുഞ്ചിരിച്ചുയരുന്നു ചന്ദ്ര താരം....
അതുകണ്ട്,തരളമാം 
ഹൃദയത്തിലൊരു നേര്‍ത്ത 
മന്ദഹാസത്തിന്റെ പൊന്‍ -
തേരില്‍ ഏറുന്നു പൊന്‍ആമ്പലും...
കരയുന്ന കണ്ണുമായ് 
വാടി തളര്‍ന്നിരുന്നു വിരഹിണി 
പൊന്‍ താമര..
വിട പറയുമിരുളിന്റെ കനമാര്‍ന്ന -
കമ്പിളി മറനീക്കി 
ഉയിരോടെ ഉണരുന്നു 
പുതു പ്രഭാതം 
നിന്റെ പുഞ്ചിരിയില്‍ ഉണരുന്നു 
പുതു പ്രഭാതം....
നിന്റെ പുഞ്ചിരിയില്‍ ഉണരുന്നു -
പൂക്കളാകെ.......
ഇനിയുമൊരു പകലുണ്ട്തി -
ലെന്റെ തോഴിക്കു മംഗളം 
നേരുന്നു ഇന്നെന്റെ ഹൃദയവും..
നിന്റെ നിര്‍മലതയില്‍ഇന്നെന്റെ 
മാനസം തുടികൊട്ടിലുയരുന്ന ശംഖനാദം..
ആരുമല്ലാത്ത നീ എനിക്കാരോക്കയോ -
ആകുമിന്നെന്റെ ജീവനില്‍ കുളിര്‍ തെന്നലായ് ..
ഇന്നെന്റെ ഹൃദയത്തിലൊരു മുള്ള് കൊണ്ടു-
നേര്‍ത്തു കൂര്‍ത്ത മുള്ള്, 
കിനിയുന്ന രക്തതിലൊരു തുള്ളി-
വീണന്തിമാനം ചുവന്നാകമാനം.....
എരിയുന്ന വേദനയില്‍ സാന്ത്വനവുമായെത്തി 
തഴുകി തലോടുന്ന കാറ്റുപോലെ......
അവളന്ന് വന്നരികിലായെത്തി-
മുള്ള് എടുത്താര്‍ദ്രമായ് പുഞ്ചിരിച്ചു......
സമയമായ് വിടപറയുവാനിനിയു-
മെത്രയോ ദൂരം തിരിച്ചു പോകാ-
നവള്‍ക്കിന്നു ഞാനേകി വഴിമംഗളം....
എന്നെ മറക്ക നീ ......ദൂരേക്ക്‌ പോയി-
നീ നിന്റെ ജീവനാം സൂര്യന്റെ-
നിഴലായ് ഒതുങ്ങുക........ 






കുട്ടന്‍ പരിപ്പായി(ഹരിനാരായണന്‍)