Tuesday, 18 September 2012

"സൌഹൃദത്തിന് ചുറ്റും മുള്ളുവേലിയുണ്ട് "


അറിഞ്ഞിരുന്നില്ല ഞാന്‍,
അത് ശാപവാക്കുകളായിരുന്നോ   ???
സൌഹൃദവും ശാപവും പരസ്പര-
 പൂരകങ്ങളായിരുന്നില്ലല്ലോ    ,

ഒരു മൊട്ടായി ഉണര്‍ന്ന്-
പൂവായി വിരിഞ്ഞ സൌഹൃദം,
വാടി  വീണപ്പോള്‍ ,വാടിയത് 
എന്‍റെ മനസ്സുമായിരുന്നില്ലേ ???
സൌഹൃദം സ്മരണയായ് വാടി,
വീണ പൂവിനൊപ്പം മണ്ണിലലിഞ്ഞുവോ   ? 

മംഗളങ്ങള്‍ നേര്‍ന്നു വിടപറയാന്‍ 
കാത്തു നിന്നില്ലാ നീ.......
നീ വരച്ച ചിത്രങ്ങളില്‍ എന്‍റെ 
മുഖം ചിരിച്ചപ്പോള്‍ ,ചിരിച്ചത്-
നമ്മിലെ സൌഹൃദം ആയിരുന്നു........

നീയെനിക്ക് കാണിച്ചു തന്ന -
സൌഹൃദത്തിന്റെ മുള്ളുവേലി ,
എന്നെ നോക്കി പല്ലിളിക്കുന്നു,......
അത് ഭേദിക്കാന്‍ ശ്രമിച്ച ഞാനായിരുന്നു 
വിഡ്ഢി.......!
നമുക്കിടയില്‍ ആ മുള്ളുവേലി ഞാന്‍ കണ്ടിരുന്നില്ലാ,....
നീ കാണിച്ചു തരുന്നത് വരെ ........
സൌഹൃദത്തിന്റെ പുഞ്ചിരി തൂകി ,
ഇന്ന് നീ അരികിലില്ലെങ്കിലും ,
അറിയുന്നു ഞാന്‍ -
നീയെനിക്കകലെയല്ലാ,..........

നീന്തുക സഖാവേ ,നീയാ 
പുഴ നീന്തി ക്കയറുക .......
നിനക്ക് മുന്നില്‍ മുള്ളുവേലികള്‍ 
ഇല്ലാതിരിക്കട്ടെ,...,ഞാനും പോകുന്നു........
പുതിയ മുള്ളുവേലികള്‍ തേടി...
ഇത് നിനക്കുള്ള എന്‍റെ അവസാന-
 മംഗളാശംസയാകുന്നു  ,....   


((നിസാര കാര്യത്തിന് പിണങ്ങി പിരിഞ്ഞു പോയ ഒരു സൌഹൃദത്തിന്‍റെ   നഷ്ടബോധം ))

ഹരിനാരായണന്‍ പരിപ്പായി 

Wednesday, 5 September 2012

"എന്‍റെ മുഖചിത്രം "

എന്‍റെ മുഖചിത്രം ഞാന്‍-
മറന്നു പോയിരിക്കുന്നു .
നിലക്കണ്ണാടികള്‍ എന്നെ കബളിപ്പിക്കുന്നു........
എന്‍റെ മുഖം ഒപ്പിയെടുത്ത ചിത്രങ്ങള്‍ -
എന്നെ കബളിപ്പിക്കുന്നു...........
കണ്ണാടികളില്‍ എന്‍റെ മുഖം വ്യത്യസ്തങ്ങളാകുന്നു ......
ചിത്രങ്ങളില്‍ ഞാന്‍ അരൂപിയാകുന്നു  .......  
ഞാന്‍ കാണുന്ന മുഖങ്ങളെല്ലാം
എന്‍റെ തന്നെ പ്രതിബിംബങ്ങളാകുന്നു  .........
അവയിലേതാണ് എന്‍റെ യഥാര്‍ത്ഥ മുഖം ?
ഋതു സന്ധികളില്‍ മുഖച്ഛായ
ഇനിയുമൊരുപാട് മാറിമറിയും.........
കണ്ണടച്ചാലും,തുറന്നാലും -
പഴയ മുഖങ്ങള്‍, പുതിയ വഴികള്‍.........
എന്‍റെ യാത്ര മുന്നോട്ടു തന്നെ,
യഥാര്‍ത്ഥ മുഖം കണ്ടെത്തിയാല്‍
ഞാന്‍ അനശ്വരതയില്‍ അപ്രത്യക്ഷനാകും......
പിന്നെ, ഞാനീ ഭൂമിയില്‍ ഉണ്ടായിരുന്ന -
സ്ഥാനത്ത് ഒരു വെളിച്ചം മാത്രം
അവശേഷിക്കും..............!!


ഹരിനാരായണന്‍ പരിപ്പായി

Tuesday, 4 September 2012

" വളയിട്ട കൈകള്‍ "

കാരിരുമ്പിന്‍റെ ചങ്ങലയാല്‍
ബന്ധിക്കപ്പെട്ടിരിക്കുന്നു നിന്‍റെ ദേഹം,
ചങ്ങലയുടെ ഒരറ്റം ഒരു കയ്യിലാണ് ,
സ്വര്‍ണ്ണ വളയിട്ട തടിച്ച കൈകള്‍........
എങ്കിലും നിനക്ക് വേദനിക്കുന്നില്ലാ.......
മുക്തിയില്ലെന്നറിഞ്ഞിട്ടാവണം ,
നീ ആ  അവസ്ഥയില്‍ തൃപ്തനാണ്.........
ബാല്യ കൌമാരവും യൌവ്വനവും
നിന്നെ നിയന്ത്രിച്ചത് ആ കൈകളായിരുന്നു........
ഇനി വാര്‍ദ്ധക്യവും,മരണം വരെയും
ആ വളയിട്ട കൈകള്‍ നിന്നെ നിയന്ത്രിക്കും.....
കൈകള്‍ മാറുന്നുണ്ടോ ? അറിയില്ലാ.......
മാറുന്നുണ്ടാവണം എങ്കിലും,ചങ്ങല മുറുകെ പിടിച്ചിരിക്കും.....
നിന്നെ നോക്കിയിരുന്നപ്പോഴാണ്
ഞാന്‍ എന്റെ ശരീരത്തില്‍ ഒന്ന് കണ്ണോടിച്ചത്  .
എന്നിലും ബന്ധിക്കപ്പെട്ടിരിക്കുന്നു,ചങ്ങല.......
അറ്റത്ത്‌ വേറൊരു വളയിട്ട കൈ.............
പ്രപഞ്ചം മുഴുവന്‍ ചങ്ങലകളാല്‍ ബന്ധിച്ച് ,
ആ കൈകള്‍ ഗൂഡമായ്   ചിരിക്കുന്നു........!!


ഹരിനാരായണന്‍ പരിപ്പായി........